ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള പ്രിയങ്കയുടേതായി നിരവധി സൂപ്പർഹിറ്റുകളാണ് ഇറങ്ങിയിട്ടുള്ളത്.
പ്രശസ്ത ഹോളിവുഡ് ഗായകൻ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചിരിക്കുന്നത്. തന്നേക്കാൾ 10 വയസ്സിന് ഇളയതായ നിക്കിനെ പ്രണയിച്ചാണ് പ്രിയങ്ക വിവഹം കഴിച്ചത്. ഇപ്പോൾ
ബോളിവുഡിലെ സൂപ്പർ താരജോഡികളായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും.
വിവാഹിതരായ സമയത്ത് മാസങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിയും എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത്താരം പ്രചാരണങ്ങളെയെല്ലാം തകർത്തുകൊണ്ട് മനോഹരമായ ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഇവർ.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിൽ എത്ര കുഞ്ഞുങ്ങൾ വേണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിക്ക് ജൊനാസ്. പ്രിയങ്കയ്ക്കും തനിക്കും കുറേ കുട്ടികൾ വേണമെന്നാണ് ജൊനാസിന്റെ ആഗ്രഹം. ഇരുവരും ഒന്നിച്ചുള്ള യാത്ര മനോഹരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
പ്രിയങ്കയാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നും കുഞ്ഞുങ്ങളുണ്ടാകുന്ന പ്രതീക്ഷയിലാണെന്നും നിക്ക് വ്യക്തമാക്കി. ഒരുമിക്കാൻ കഴിഞ്ഞതിനെ അനുഗ്രഹമായാണ് കാണുന്നത്. നിറഞ്ഞ ഹൃദയത്തോടെയാണ് ഭാവിയെ നോക്കിക്കാണുന്നത്. മനോഹരമായ ഒരു യാത്രയായിരിക്കും ഇത്.
ഞാൻ ഒരുപാട് കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കിൽ എന്താണോ കാത്തിരിക്കുന്നത് അതെന്നും ജൊനാസ് പറഞ്ഞു. പഴയ ഒരു അഭിമുഖത്തിൽ തനിക്ക് ഒരു ക്രിക്കറ്റ് ടീം പോലെ കുഞ്ഞുങ്ങളെ വേണമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് താരം ഒരു ക്രിക്കറ്റ് ടീമിനെ വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എനിക്ക് കുഞ്ഞു വേണം, എനിക്ക് കിട്ടുന്നിടത്തോളം. പക്ഷേ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിൽ ഉറപ്പില്ലെന്നും പ്രിയങ്ക പറഞ്ഞു.