ഫർണിച്ചർ മുതൽ വീട്ടിലെ ബാത്‌റൂം ക്ലീനിങ് ബ്രഷ് വരെ വൈറ്റാണ്, വൈറ്റ് അല്ലാതെയുള്ളത് ഭക്ഷണവും ചെടികളും മാത്രം: വിശേഷങ്ങൾ പങ്കുവെച്ച് റോൺസൻ

502

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായ നടനാണ് റോൺസൺ വിൻസെന്റ്. വില്ലൻ കഥാപാത്രത്തിലൂടെയാണ് റോൺസൻ സീരിയലുകളിൽ ഏറെയും തിളങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു നടി നീരജയുമായുളള റോൺസണിന്റെ വിവാഹം കഴിഞ്ഞത്.

ഹിന്ദു ആചാര പ്രകാരം നീരജയുടെ തറവാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു അന്ന് വിവാഹത്തിൽ പങ്കെടുത്തത്. പിന്നാലെ ഫെബ്രുവരി അവസാന വാരം എറണാകുളത്ത് വെച്ച് നടത്തിയ വിവാഹ സൽക്കാരത്തിൽ ടെലിവിഷൻ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

Advertisements

ബാലതാരമായി മലയാള സിനിമയിലും പിന്നീട് മിനിസ്‌ക്രീനിലും തിളങ്ങിയ നീരജ ആണ് റോൺസണിന്റെ ജീവിതസഖിയായി എത്തിയിരിക്കുന്നത്. 2020 ഫെബ്രുവരി 2 നായിരുന്നു ഇവരുടെ വിവാഹം.
ഇരു മതത്തിൽ പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്.

മലയാളത്തിനു പുറമേ നിരവധി തെലുങ്കു സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ വീട്ടുവിശേഷങ്ങളും കരിയർ വിശേഷങ്ങളും ആണ്. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് റോൻസൻ മനസ് തുറക്കുന്നത്.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കൃത്യം 20 ദിവസത്തിനു ശേഷം ലോക്ക് ഡൗൺ വന്നു. അതുകൊണ്ട് ഹണിമൂൺ യാത്ര പോലും നടന്നില്ല. ഹണിമൂൺ ലോക്ക് ഡൗണിൽ പെട്ടു എന്നും പറയാം. കോവിഡ് കാലത്ത് നീരജ ജോലിയുടെ തിരക്കിലായി.

അവരുടെ ഹോസ്പിറ്റലിൽ കോവിഡ് സെന്റർ ഉണ്ടായിരുന്നു. ഇപ്പോഴാണ് ഞങ്ങൾ ബൈക്ക് റൈഡുകളൊക്കെ വീണ്ടും തുടങ്ങിയത്. ഭക്ഷണവും യാത്രകളുമാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. ഇപ്പോൾ സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനുള്ള തയാറെടുപ്പിലാണ്. പണി തുടങ്ങി. മെയ് വരെ എനിക്കും ഷൂട്ടിങ് തിരക്കുണ്ടായിരുന്നു.

പിന്നീട് നിർത്തി ഇപ്പോൾ പുതിയ പ്രൊജക്ട് വരുന്നു.സന്തോഷം മാത്രമാണ് ദാമ്പത്യത്തിൽ. ഒരു വർഷം വളരെ വേഗം കടന്നു പോയി. വിൻസൻസ് എന്ന പുതിയ വീടാണ് മറ്റൊരു സന്തോഷം. കൊച്ചി ചോറ്റാനിക്കരയിൽ വൈറ്റ് ഹൗസ് എന്ന ആശയത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വീട് മൊത്തം വൈറ്റാണ്.

ഞാൻ ഇന്റീരിയർ ഡിസൈനിങ് ചെയ്യാറുണ്ട്. അച്ഛൻ ആർകിടെക്റ്റുമാണ്. അങ്ങനെയാണ് ഈ ആശയം വന്നത്. വീട് മാത്രമല്ല, വീടിനുള്ളിലെ ഫർണിച്ചറുകളും, പാത്രങ്ങളും, കർട്ടനും, ബാത്ത്‌റൂം ക്ലീനിങ് ബ്രഷും വരെ വൈറ്റാണ്. ഞങ്ങൾ രണ്ടു പേരും വസ്ത്രങ്ങളും ഭക്ഷണവും ചെടികളും മാത്രമാണ് വൈറ്റ് അല്ലാത്തത്. കഴിഞ്ഞ വർഷമാണ് വീടിന്റെ പണി തുടങ്ങിയത്.

ഈ മാസം ഏഴാം തീയതിയോടെ അവിടെ താമസം തുടങ്ങും.ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു.
അങ്ങനെ ഞങ്ങൾ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവർ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല.

കാസ്റ്റ് പ്രശ്‌നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ ക്രിസ്ത്യൻസും അവർ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു.

ഞാൻ ഇപ്പോൾ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്. മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. ഹിന്ദു ചാരപ്രകാരം 2 2 2020 ൽ കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്ന്.എന്റെത് സിനിമാ കുടുംബവും നീരജയുടെത് ഡോക്ടർ കുടുംബവും ആണ്. വിവാഹ ആലോചനകൾ വന്നു തുടങ്ങിയ കാലത്തേ, എനിക്ക് ഒരു ഡെറ്റോൾ ഫാമിലി വേണ്ട എന്ന് അവൾ തമാശയ്ക്ക് പറഞ്ഞിട്ടുണ്ടത്രേ. കാരണം, വന്ന ആലോചനകൾ മൊത്തം ഡോക്ടറർമാരുടെതായിരുന്നു. പക്ഷേ വിധി എനിക്കായി കാത്തുവച്ചത് അതു തന്നെയായി.

ബാലതാരമായി നീരജ കുറേ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കലോത്സവത്തിന് പോകും പോലെ അച്ഛനും അമ്മയും കൂടി കൊണ്ടു പോയിരുന്നതാണ് അഭിനയിക്കാൻ എന്നാണ് കക്ഷി പറയുന്നത്.സംസാരിക്കുമ്പോൾ നീരജ ഫുൾ പോസിറ്റീവ് എനർജി തരുന്ന ആളാണ്. അതാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്.

എന്റെ സീരിയൽസും ഷോസും ഒക്കെ കാണാറുണ്ട്. ഞാൻ ആക്ഷൻ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. നല്ല പിന്തുണ നൽകുന്നു.നീരജയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്റെ മാതാപിതാക്കളെ സംബന്ധിച്ച് വിദ്യാഭ്യാസം വളരെ പ്രധാനമായിരുന്നു.

ജീവിതത്തിൽ കൃത്യമായ ഒരു തീരുമാനം എടുക്കണം എന്ന ഘട്ടം വന്നപ്പോൾ ഞാൻ പഠനമാണ് തിരഞ്ഞെടുത്തത്. അതിനു ശേഷവും ധാരാളം അവസരങ്ങൾ വന്നു. പക്ഷേ, പൂർണമായ ശ്രദ്ധയും സാന്നിധ്യവും ആവശ്യപ്പെടുന്നതാണ് എന്റെ ജോലി.

ഞങ്ങളുടെത് ഡോക്ടർ കുടുംബമാണ്. ഞാൻ ആറാം തലമുറയിലെ ഡോക്ടറാണ്. എന്റെ അച്ഛനും അമ്മയും ഡോക്ടർമാരാണ്. അനിയൻ മെഡിസിൻ പഠനം പൂർത്തിയാക്കി. ഇപ്പോൾ തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായാണ് ഞാനെന്നും നീരജ പറഞ്ഞു.

Advertisement