പാടാത്ത പൈങ്കിളി നായകൻ സൂരജിനെക്കുറിച്ച് വാചാലയായി മീരാ അനിൽ, ചിരിച്ച് കൊണ്ട് കരയിപ്പിക്കുന്ന നിമിഷമെന്ന് സൂരജ് സൺ

102

മലയാളം ടെലിവിഷൻ സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര പാടാത്ത പൈങ്കിളി സീരിയലിലെ നായക കഥാപാത്രമായ ദേവയെ അവതരിപ്പിക്കുന്നത് സൂരജ് സൺ ആണ്.

ഈ ഒരൊറ്റ സീരിയലിലൂടെ തന്നെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറുകയായിരുന്നു സൂരജ് സൺ. സോഷ്യൽ മീഡയയിലും ആക്ടീവായ സൂരജ് തന്റെ ദേവ എന്ന നായകനായുള്ള വരവിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചും പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ചും, ലൊക്കേഷനിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് എത്താറുണ്ട്.

Advertisements

അങ്ങനെ സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ കോമഡി സ്റ്റാർസ് പരിപാടിയിൽ അതിഥിയായി താരം പങ്കെടുത്തിരുന്നു. സഹതാരമായ അർച്ചന സുശീലനും താരത്തിനൊപ്പമുണ്ടായിരുന്നു.

പാടാത്ത പൈങ്കിളിയിലെ നായകനേയും വില്ലത്തിയേയും ഒരുമിച്ച് കണ്ട സന്തോഷം പങ്കുവെച്ച് ആരാധകരം എത്തിയിരുന്നു. തട്ടീം മുട്ടീമിന്റെ സ്വന്തം താരമായ മഞ്ജുപിള്ളയും ഇവർക്കൊപ്പമുണ്ടായിരുന്നു. തങ്ങൾ മൂവരും ഒരുമിച്ച് കോമഡി സ്റ്റാർസിലേക്ക് എത്തുന്നുണ്ടെന്ന് ഇവർ പറഞ്ഞിരുന്നു.

അതേ സമയം കോമഡി സ്റ്റാർ വേദിയിൽ അവതാരകയായ മീര അനിൽ തന്നെക്കുറിച്ച് വാചാലനാവുന്നത് കണ്ട് സന്തോഷത്തോടെ നിൽക്കുന്ന സൂരജിന്റെ വീഡിയോയുമായി ആരാധകരെത്തിയിരുന്നു. ഫാൻസ് ഗ്രൂപ്പുകളിലൂടേയും പേജുകളിലൂടേയുമായി പ്രചരിക്കുന്ന വീഡിയോയുമായാണ് താരമെത്തിയത്.

മീര പറഞ്ഞത് ശരിവെക്കുകയായിരുന്നു ആരാധകരും. ചില നിമിഷങ്ങൾ നമ്മളെ ചിരിച്ചുകൊണ്ട് കരയിപ്പിക്കും. ഈ കോമഡി സ്റ്റാർസ് വേദിയിൽ നിൽക്കുമ്പോൾ ഇപ്പോൾ പറഞ്ഞ ആ വാക്ക് കേൾക്കുമ്പോൾ എനിക്ക് ഞാൻ കഷ്ട്ടപെട്ട, സഹിച്ച വിഷമങ്ങൾ എല്ലാം ഒരു നിമിഷകൊണ്ട് ഇല്ലാതായി.

നന്ദി ആരോടും പറയും എന്ന് ചോദിച്ചാൽ തീരില്ല. എന്റെ മാറ്റങ്ങളെ പ്രേഷകരുടെ മുന്നിലെത്തിച്ച ഏഷ്യാനെറ്റ്, പാടാത്ത പൈങ്കിളി, അംബിക ചേച്ചി,ഡയറക്ടർ സുധീഷ് ശങ്കർ സർ, പ്രൊഡ്യൂസർ മുരുകൻ സാർ എല്ലാവരോടും നന്ദിയെന്നുമായിരുന്നു സൂരജ് കുറിച്ചത്.

Advertisement