നീ എന്തിനാ ദുൽഖറിന്റെ കാര്യത്തിൽ കയറി ഇടപെടുന്നതെന്ന് ചോദിച്ച മമ്മൂട്ടി എന്നെ വഴക്ക് പറഞ്ഞു: വെളിപ്പെടുത്തലുമായി സിദ്ദിഖ്

5561

വർഷങ്ങളായി മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ തിളങ്ങി നില്ക്കുന്ന താരമാണ് സിദ്ധിഖ്. തന്റെ അഭിനയ മികവുകൊണ്ട് ഏത് തരം കഥാപാത്രങ്ങളേയും മികവുറ്റതാക്കാൻ സിദ്ധീഖിന് ഒരു പ്രത്യേക കഴിവുതന്നെയായിരുന്നു.

മലയാള സിനിമയിൽ ഇപ്പോഴും സജീവമായ സിദ്ദീഖ് അച്ഛൻ വേഷങ്ങളിലും ഇപ്പോൾ എത്താറുണ്ട്. മോമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള സൂപ്പർതാരങ്ങളുടെയും മറ്റു യുവതാരങ്ങളുടെയുമെല്ലാം സിനിമകളിൽ സിദ്ധിഖ് ശ്രദ്ധേയ വേഷങ്ങളിൽ എത്താറുണ്ട്.

Advertisements

Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

അതേസമയം മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന് ഒപ്പവും സിദ്ധിഖ് സിനിമകൾ ചെയ്തിരുന്നു. ദുൽഖറിന്റെ രണ്ടാം ചിത്രമായ അൻവർ റഷീദാണ് സിനിമ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിൽ ദുൽഖറിന്റെ പിതാവിന്റെ റോളിൽ എത്തിയത് സിദ്ധിഖാണ്.

സൂപ്പർഹിറ്റായ ഉസ്താദ് ഹോട്ടലിന് ശേഷം കൊമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിലും ദുൽഖറിന്റെ അപ്പന്റെ വേഷത്തിൽ സിദ്ധിഖ് എത്തി. അതേസമയം ഉസ്താദ് ഹോട്ടൽ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവം മുമ്പ് സിദ്ധിഖ് വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ധീഖ് അനുഭവം തുറന്നു പറഞ്ഞത്.

സിദ്ധീഖിന്റെ വാക്കുകൾ ഇങ്ങനെ:

ഉസ്താദ് ഹോട്ടൽ സമയത്ത് ദുൽഖർ അഭിനയിച്ച ഒരു ഭാഗം വീണ്ടും എടുക്കണമെന്ന് അതിന്റെ ക്യാമറാമാൻ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടു. അത്ര നന്നായി അഭിനയിച്ച ഷോട്ട് എന്തുകൊണ്ട് വീണ്ടും റീടേക്കിന് പോകണമെന്ന് ചോദിച്ചപ്പോൾ അതിൽ ചില കാര്യങ്ങളുണ്ട് സാറിന് പറഞ്ഞാൽ മനസിലാവില്ല എന്ന് പറഞ്ഞു.

അങ്ങനെ എന്നെ മനസിലാക്കി തരാൻ കഴിയാത്ത സീൻ വീണ്ടും എടുക്കണ്ട എന്ന് ഞാനും പറഞ്ഞു. വീണ്ടും റീടേക്കിന് പോയാൽ അഭിനയിക്കാൻ ഞാൻ ഇല്ലെന്നും അറിയിച്ചു. പക്ഷേ ദുൽഖർ അഭിനയിച്ച ആ രംഗത്തിന് പിന്നെ ഒരു പ്രശ്നവും സിനിമ കണ്ട ആർക്കും തോന്നിയില്ല. അത്ര നന്നായി ദുൽഖർ ചെയ്തു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

എന്നാൽ ഈ കാര്യം മമ്മൂക്ക അറിഞ്ഞപ്പോൾ എന്നെ വഴക്ക് പറയുകയാണ് ചെയ്തത്. അവൻ കാര്യങ്ങൾ പഠിച്ചുവരട്ടെ. അങ്ങനെ റീടേക്കുകൾ എടുത്തല്ലേ ഒരോരുത്തരും വളർന്നുവരുന്നത്. എന്നൊക്കെ മമ്മൂക്ക പറഞ്ഞു. അവനെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാൻ നീ എന്തിനാ അങ്ങനെ കയറി ഇടപെട്ടത് എന്ന് മമ്മൂക്ക ചോദിച്ചുവെന്നും സിദ്ധിഖ് വ്യക്തമാക്കുന്നു.

Advertisement