മിമിക്രി രംഗത്ത് നിന്നും എത്തി ടിവി അവതാരകനായും പിന്നീട് മലയാള സിനിമയിലെ നടനായും സൂപ്പർ സംവിധായകനായും മാറിയ താരമാണ് രമേഷ് പിഷാരടി. കോമഡി സ്‌കിറ്റുകളും കിടിലൻ കൗണ്ടറുകളുമായി നിരവധി ആരാധകരെ ആയിരുന്നു രമേഷ് പിഷാരടി സമ്പാദിച്ചത്.
പിന്നീട് ഏഷ്യാനെറ്റ് ചാനലിലെ ബഡായി ബംഗ്ലാവിലൂടെ രമേഷ് പിഷാരടി കൂടുതൽ ജനപ്രിയനായി മാറി. സിനിമയിൽ നായകനായും കോമേഡിയനായും തിളങ്ങിയ പിഷാരടി പിന്നീട് സംവിധാന രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുകയായിരുന്നു.
ജയറാമിനെയും കുഞ്ചാക്കോ ബോബനേയും നായകൻമാരാക്കി പഞ്ചവർണതത്ത, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് താരം സംവിധാനം ചെയ്ത സിനിമകൾ.
ഇപ്പോവിതാ ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുതിയ സിനിമാ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് രമേഷ് പിഷാരടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കിയാണ് രമേഷ് പിഷാരടി പുതിയ ചിത്രം ഒരുക്കുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ദൃശ്യം 2, എമ്പുരാൻ, ബറോസ് എന്നീ ചിത്രങ്ങളാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഇപ്പോൾ ഒരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും പിഷാരടിയുടെ ചിത്രം എന്നാണ് ലഭ്യമാകുന്ന വിവരം.
അതേ സമയം മോഹൻലാൽ ജീത്തുജോസഫ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റായിരുന്നി ദൃശത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ചിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടനെ എത്തില്ല എന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. നരസിംഹം ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തിയ ആദ്യ സിനിമ. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രം അക്കാലത്ത് 22 കോടി കളക്ഷൻ നേടിയിരുന്നു.
കോമഡി പരിപാടികളിലൂടെ ടെലിവിഷൻ രംഗത്തേക്ക് എത്തിയ രമേഷ് പിഷാരടി പൊസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. ദ പ്രീസ്റ്റ്, മോഹൻ കുമാർ ഫാൻസ് എന്നിവയാണ് രമേഷ് പിഷാരടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമകൾ.