മിമിക്രി രംഗത്ത് നിന്നുമെത്തി മലയാള സിനിമയിലും പിന്നീട് തെന്നിത്യൻ സിനിമയിൽ ആകെമാനം തന്റെ സാന്നിധ്യം ഉറപ്പിച്ച താരമാണ് ജയറാം. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ ജയറാമിന് മറ്റു താരങ്ങളുമായും സംവിധായകരുമായും അടുത്ത ബന്ധമുണ്ട്.
സിനിമയ്ക്ക് പുറത്തും സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്നയാളാണ് ജയറാം. അതേ സമയം സൂപ്പർസ്റ്റാറും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയോടുള്ള സൗഹൃദത്തെക്കുറിച്ച് മുൻപ് ഒരിക്കൽ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സൂപ്പർഹിറ്റായ ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തനിക്ക് ലഭിക്കുമെന്ന് കരുതിയ വേഷം സുരേഷ് ഗോപിക്ക് ലഭിച്ചതിനെ കുറിച്ചും ജയറാം പറഞ്ഞിരുന്നു. ആ കഥാപാത്രം അദ്ദേഹത്തിന് അർഹിച്ചതാണെന്ന് തോന്നിയതെന്നും ജയറാം വെളിപ്പെടുത്തി.
അതേ കുറിച്ച് ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:
ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിലെ വേഷം എനിക്ക് വാങ്ങി തരാമെന്നു സൈനുദ്ദീൻ പറഞ്ഞെങ്കിലും എനിക്കത് കിട്ടിയില്ല. പിന്നീട് ആ വേഷം ചെയ്ത ആളിനെ നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്നിലും അയാൾക്ക് അർഹിച്ചതാണ് ആ റോൾ എന്ന് തോന്നി.
അത് ചെയ്തത് എന്റെ പ്രിയപ്പെട്ട സഹോദരനായ സുരേഷ് ഗോപിയായിരുന്നു. എന്റെ സിനിമയിലെ പ്രതിനായകനായും ഞങ്ങൾ ഒന്നിച്ച് നായകന്മാരായും പിന്നീട് സിനിമകൾ ചെയ്തു. എനിക്കൊപ്പം ഏറ്റവും കൂടുതൽ തവണ റൂം ഷെയർ ചെയ്ത വ്യക്തിയാണ് സുരേഷ്.
എന്റെ ആദ്യകാല സിനിമകളായ വിറ്റ്‌നസ്, കാലാൾപ്പട എന്നീ സിനിമകളിൽ എന്റെ വില്ലനായി അദ്ദേഹം അഭിനയിക്കുമ്പോഴെല്ലാം ഞങ്ങൾ ഒരു റൂമിലാണ് താമസിച്ചിരുന്നത് എന്നും ജയറാം പറയുന്നു. അതേ സമയം ജയറാമും കുടുംബവുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപിയും വാചാലനായിരുന്നു.
പാർവതിയെ ദത്ത് പെങ്ങളായാണ് കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിവാഹം ആലോചിക്കുന്ന സമയത്ത് ഭാവി വധുവിനെക്കുറിച്ചൊക്കെയുള്ള സങ്കൽപ്പം ആദ്യം പറഞ്ഞത് പാർവ്വതിയോടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. താൻ കാണാൻ പോവുന്നതിന് മുൻപ് തന്നെ രാധികയെ കാണാനായി പാർവതി പോയിരുന്നു.
എനിക്ക് ചേരുന്ന കുട്ടിയാണ് രാധികയെന്നായിരുന്നു പെങ്ങൾ പറഞ്ഞത്. നാത്തൂൻമാർ തമ്മിലുള്ള സ്നേഹം ഇരുവരും സൂക്ഷിച്ചിരുന്നുവെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു.