മലയാളം മിനി സ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അനു ജോസഫ്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും സത്യഭാമയായിട്ടാണ് കാണുന്നത്.
ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ചു വർഷങ്ങളിൽ അധികമായി. ഇടതൂർന്ന മുടിയും നീണ്ട മൂക്കുമായി മലയാളികൾക്ക് മുന്നിലെത്തിയ വെളുത്ത് മെലിഞ്ഞ സുന്ദരി പെൺകുട്ടിയായ അനുവിന് ഇന്നും ആദ്യം കണ്ട നാൾ മുതലുള്ള ഇഷ്ടം തന്നെയാണ് പ്രേക്ഷകർ നൽകുന്നത്
ഇപ്പോഴിതാ യൂട്യൂബിൽ സ്വന്തമായി ചാനൽ ആരംഭിച്ചിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങളും മറ്റും അനു തന്റെ ചാനലിൽ കൂടി ആരാധകരുമായി അനു ജോസഫ് പങ്കുവെക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ അനു ജോസഫ് ചെയ്ത ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്.
മറ്റൊരു മിനിസ്‌ക്രീൻ താരമായ ചിലങ്ക ദീദുവുമായുള്ള ഒരു വീഡിയോ ആണ് അനു പങ്കുവെച്ചിരിക്കുന്നത്. ഞാനും എന്റെ അനുജത്തിയും എന്നാണ് അനു വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഇത് കണ്ടതോടെ ചിലങ്ക അനുവിന്റെ അനുജത്തിയാണോ എന്ന് കുറച്ച് പ്രേഷകർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടാകും.
എന്നാൽ അതിന്റെ കാരണവും അനു തന്നെ പറയുന്നുണ്ട്. ചിലങ്കയും താനും രൂപത്തിൽ ഏകദേശം ഒരുപോലെയാണെന്നും ഒരേ പോലുള്ള നെറ്റിയും മുടിയും ചുണ്ടുമൊക്കെയാണെന്നു തന്നോടും ചിലങ്കയോടും പലരും പറഞ്ഞെന്നും നിങ്ങൾ ചേട്ടത്തിയും അനുജത്തിയുമാണോ എന്ന് പലരും ചോതിച്ചിട്ടുണ്ടെന്നും അനു പറയുന്നു.
അത് കൊണ്ട് തന്നെ ഞങ്ങൾ ചേച്ചിയും അനുജത്തിയും തന്നെയാണ് ഇപ്പോൾ എന്നും അനു പറയുന്നു.
അനുവിനെ പോലെ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ചിലങ്കയും. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങാൻ ചിലങ്കയ്ക്ക് കഴിഞ്ഞു.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ആത്മസഖിയിലും മായാമോഹിനിയിലുമെല്ലാം മികച്ച വേഷങ്ങൾ ചെയ്തുകൊണ്ട് തന്നെ ചിലങ്ക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാസർക്കോട് ചിറ്റാരിയ്ക്കലാണ് അനു ജോസഫിന്റെ വീട്. മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് അനു ജോസഫ് നൃത്ത പഠനം തുടങ്ങുന്നത്.
സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് അനു ധാരാളം സമ്മാനങ്ങൾ വാങ്ങിയിരുന്നു. അനു ജോസഫിനെ ഫോക്ക് ഡാൻസ് പഠിപ്പിയ്ക്കാൻ വന്ന കൃഷ്ണവേണി ടീച്ചറാണ് അനുവിനെ കലാഭവനിലേയ്ക്ക് എത്തിയ്ക്കുന്നത്.
ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ് ആദ്യമായി കലാഭ്വനുവേണ്ടി ഗൽഫ് ഷോ ചെയ്യുന്നത്. തുടർന്ന് കലാഭവന്റെ വേൾഡ് ഷോ അടക്കം നിരവധി ഷോകളിൽ അനു ജോസഫ് പങ്കെടുത്തു. 2003ൽ ഇറങ്ങിയ പാഠം ഒന്ന് ഒരു വിലാപം ആണ് അനു അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് പത്തേമാരി, വെള്ളിമൂങ്ങ തുടങ്ങി പത്തിലധികം സിനിമകളിൽ അനു അഭിനയിച്ചിട്ടുണ്ട്.