കിടുലുക്കിൽ ശാലിനിയും ശ്യാമിലിയും, അനിയത്തി പ്രാവിനേയും മാളൂട്ടിയേയും ഏറ്റെടുത്ത് ആരാധകർ

559

സിനിമാ അഭിനയരംഗത്തേക്ക് ബാലതാരങ്ങളായി എത്തി പിന്നീട് നായികമാരായും തിളങ്ങിയ താര സഹോദരിമാണ് ശാലിനിയും ശ്യാമിലിയും. ബേബി ശാലിനി, ബേബി ശ്യാമിലി എന്നീ പേരുകളിലാണ് താരസഹോദരിമാർ ബാലതാരങ്ങളായി വിവിധ ഇൻഡസ്ട്രികളിൽ തിളങ്ങിയത്.

മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരങ്ങൾക്ക് ആരാധകരും ഏറെയാണ്. അതേ സമയം ശ്യാമിലിയേക്കാൾ ഏറെ സിനിമയിൽ തിളങ്ങിയത് ശാലിനി ആയിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശാലിനി മലയാള സിനിമയിൽ കൂടുതൽ തിളങ്ങിയത്.

Advertisements

Also Read
കിടിലൻ ഡാൻസുമായി നടി അവതിക മോഹൻ, തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ആണോ ഇതെന്ന് ആരാധകർ: വീഡിയോ വൈറൽ

ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അതേസമയം ശാലിനിക്കൊപ്പം അനിയത്തി ശ്യാമിലിയും എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ്. ബാലതാരമായിട്ട് തന്നെയാണ് സിനിമയിൽ ശ്യാമിലിയുടെയും തുടക്കം.

തമിഴകത്തിന്റെ യുവ സൂപ്പർതാരം തല അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി സിനിമ വിട്ടിരുന്നു. അതേ സമയം ശ്യാമിലി ഇപ്പോഴും സിനിമകളിൽ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ശാലിനിയുടെ വിശേഷങ്ങൾ ശ്യാമിലിയാണ് പങ്കുവെക്കാറുളളത്.

അതേസമയം ശ്യാമിലി പങ്കുവെച്ച എറ്റവും പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ചേച്ചി ശാലിനിക്കൊപ്പം പകർത്തിയ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read
കൺട്രോൾ വിട്ട് ചിരിപ്പിക്കുന്ന സിനിമയാണ് കേശുവെന്ന് സംവിധായകൻ സിദ്ദിഖ്, ചിത്രം അഞ്ചു പൈസയ്ക്ക് ഇല്ലെന്ന് ഒരു വിഭാരം പ്രേക്ഷകർ

ശാലിനിക്കൊപ്പം മകൻ ആദ്വിക്കും വിവാഹത്തിന് എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച താരമാണ് ശ്യാമിലി. മികച്ച ബാലതാരത്തിനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു.

ജയറാമിന്റെയും ഉർവ്വശിയുടെയും മകളായി അഭിനയിച്ച മാളൂട്ടിയാണ് ശ്യാമിലിയുടെതായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം. നായികാ നടിയായി പിന്നീട് അരങ്ങേറ്റം കുറിച്ചിരുന്നു താരം. കുഞ്ചാക്കോ ബോബന്റെ വളളിയും തെറ്റി പുളളിയും തെറ്റി എന്നീ ചിത്രത്തിലാണ് മലയാളത്തിൽ നായികയായി ശ്യാമിലി അഭിനയിച്ചത്.

ശാലിനിക്കും ശ്യാമിലിക്കും പുറമെ സഹോദരൻ റിച്ചാർഡ് റിഷിയും സിനിമയിൽ തിളങ്ങിയിരുന്നു. കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടൻ മലയാളത്തിലും എത്തിയത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിച്ചാർഡ് റിഷി തന്റെ കരിയറിൽ കൂടുതലായി അഭിനയിച്ചത്.

Advertisement