കലോൽസവ വേദികളിൽ നിന്നും സിബി മലയിലിന്റെ സംവിധാനത്തിൽ ജനപ്രിയ നായകൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയലൂടെ അഭിനയരംഗത്തേക്ക് എത്തി സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നവ്യാ നായർ. തൊട്ടുപിന്നാലെ എത്തിയ രഞ്ജിത് ചിത്രം നന്ദനത്തിലെ ബാലാമണിയായി നവ്യാ മലയാള സിനിമ ആരാധകരെ ഞെട്ടിച്ചു.
മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായി നവ്യ എത്തി ഈ സിനിമയോടെ താരം പ്രേക്ഷക മനസ്സിൽ ചേക്കേറുകയായിരുന്നു. പിന്നാട് അങ്ങോട്ട് നിരവധി ഹിറ്റ് ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായും നവ്യാ നായർ മാറി.
Also Read
സിനിമാ മേഖലയിൽ നിന്നും ഒത്തിരി വിവാഹ ആലോചനകൾ തനിക്ക് വന്നിരുന്നു പക്ഷേ: വെളിപ്പെടുത്തലുമായി മാതു
തമിഴിലും തെലുങ്കിലും എല്ലാം തന്റെ സാന്നിധ്യം ഉറപ്പിച്ച നവ്യ വിവാഹശേഷം സിനിമയിൽ നിന്ന് ടെറിയ ഒരു ഇടവേള എടുത്തെങ്കിലും ഇടക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. തന്റെ സ്‌കൂൾ കാലഘട്ടത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
നവ്യാ നായരുടെ വാക്കുകൾ ഇങ്ങനെ:
സ്‌കൂളിൽ പോകാൻ നല്ല ഇഷ്ടമായിരുന്നു,കായംകുളത്തെ സെന്റ് മേരീസ് ഗേൾസ് സ്‌കൂളിലാണ് ആദ്യമായി പോയത്. ഒന്നാ ക്ലാസിൽ പഠിക്കുമ്പോൾ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്. എടീ,പോടീ,എടോ ഇത്തരം വിളികൾ ഒന്നുമില്ല. എന്തോ പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു.അത് ആ കുട്ടിയ വലിയ പ്രശ്നമാക്കി. ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും.
അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാൻ അവർക്ക് കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്സാണ്. ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്നാക്സ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ട് വരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും.
ഞാൻ ഒന്നും കഴിക്കാതെയിരിക്കും വീട്ടിൽ സ്പെഷ്ൽ സ്നാക്സ് വാങ്ങുനമ്പോ ൾ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളിൽ പോകുമ്പൾ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല,എന്ന് പറയണമെന്നുണ്ട്.
അമ്മയുടെ കൈയിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവൻ അവൾ കഴിച്ചു. പരീക്ഷയൊക്കെ വരുമ്പോാൾ അവൾക്കറിയാത്തതൊക്കെ ഞാൻ കാണിച്ച് കൊടുക്കണം. രണ്ടാം ക്ലാസയപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി. അന്ന് മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടതെന്നും നവ്യാ നായർ വ്യക്തമാക്കി.