ചെമ്പരത്തിയിലെ ‘അരവിന്ദൻ’വിവാഹിതനായി; പ്രബിൻ ഇനി സ്വാതിക്ക് സ്വന്തം, താരം സ്വാതിക്ക് മിന്നുകെട്ടിയത് തൃപ്രയാർ ക്ഷേത്രത്തിൽവെച്ച്

398

സീ കേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് നടൻ പ്രബിൻ. ചെമ്പരത്തിയിലെ കഥാപാത്രമായ അരവിന്ദിന്റെ പേരിലാണ് പ്രബിൻ അറിയപ്പെടുന്നത്.
വളരെ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ മിനി സ്‌ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് പ്രബിൻ.

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ ഇളയ മകൻ അരവിന്ദ് കൃഷ്ണനായിട്ടാണ് പ്രബിൻ അഭിനയിക്കുന്നത്. ഇപ്പോഴിതാ പ്രബിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. തൃശ്ശൂർ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.

Advertisements

വളരെ ലളിതമായി നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ വൈറൽ ആണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹ ചടങ്ങിൽ വച്ചാണ് പ്രബിൻ സ്വാതിയെ സ്വന്തമാക്കിയത്.
പിബിഎൻ എന്നാണ് പ്രബിൻ അറിയപ്പെടുന്നത്. വിവാഹ വസ്ത്രത്തിലും പിബിഎൻ എന്ന് ഇംഗ്ലീഷിൽ കുറിച്ചിരുന്നു.

കോളജ് ലക്ചററാണ് സ്വാതി, സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണ് എന്ന് പ്രബിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹിതനാകാൻ പോകുന്ന വിവരം പ്രബിൻ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് നടൻ മനസ്സ് തുറന്നത്.
ഈ കുട്ടിയില്ലേ ദേ ഈ ഫോട്ടോയിൽ ഉള്ള കുട്ടി ഈ കുട്ടിയെ ഞാൻ എന്റെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചിരിക്കാ. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ.

എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകൾ പോസ്റ്റ് ചെയ്തു എന്ന് മാത്രം ഇങ്ങനെയായിരുന്നു പ്രബിൻ വിവരം പങ്കുവെച്ച് കൊണ്ട് ഏതാനും നാൾ മുൻപ് കുറിച്ചത്. എന്താണെന്നോ എങ്ങനെയാണെന്നോ എന്ന ചോദ്യത്തിനേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കേണ്ടത് ഇനിയങ്ങോട്ട് എന്ന പദത്തിനെ കുറിച്ചാണ്.

എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല. പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും. ഇതായിരുന്നു പ്രബിന്റെ വാക്കുകൾ എന്റെ ജീവിതത്തിലെ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി.

കാരണം നിങ്ങൾ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്‌നേഹവും പ്രോത്സാഹനവും എല്ലാം എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും പ്രചോദനങ്ങൾക്കും കാരണക്കാരായവരിൽ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണെന്നും അന്ന് പ്രബിൻ അന്ന് കുറിച്ചിരുന്നു.

അതുകൊണ്ട് തന്നെ എന്റെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരുടെയും അനിയൻമാരുടെയും പെങ്ങമ്മാരുടെയും. നിങ്ങളെല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം ഇതായിരുന്നു ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് പ്രബിൻ എഴുതിയത്. പെൺകുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പ്രബിൻ അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ആ കുട്ടി വലുതായാൽ ഇങ്ങനെ ഇരിക്കും എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവച്ചിരിന്നു.

അതേ സമയം ഭാവി വധുവിന്റ ബാല്യകാല ചിത്രം പങ്കുവച്ചപ്പോൾ തന്നെ നിരവധി പേർ പെൺകുട്ടിയുടെ ഇപ്പോഴത്തെ ചിത്രം ഷെയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ അഭ്യർഥന കൂടി മാനിച്ചാണ് പ്രബിൻ സ്വാതിയുടെ ചിത്രം പിന്നീട് പോസ്റ്റ് ചെയ്തത്.

Advertisement