മികച്ച ഒരുപിടി വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയാരമാണ് രജീഷ വിജയൻ. നായികയായി അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ രജിഷ വിജയന് കഴിഞ്ഞിരുന്നു.
യുവതാരം ആസിഫലി നായകനായി 2016 പുറത്തിറങ്ങിയ അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിൽ നായിക കഥാപാത്രമായ ഏലി എന്ന കഥാപാത്രമായാണ് രജീഷ ആദ്യമായി നായികയായി എത്തിയത്. ഏലിയായി തകർത്തഭിനയിച്ച രജിഷ ആ വർഷത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപെടുകയായിരുന്നു.
ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ബിജു മേനോനും ആശ ശരത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം തിയറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു. കോഴിക്കോട് സ്വദേശിയായ രജീഷ വിജയൻ ഡെൽഹിയിൽ ഉപരിപഠനം പൂർത്തിയാക്കിയിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്.
ജേൺലിസത്തിലും ബിരുദം നേടിയിട്ടുള്ള താരത്തിന് അനുരാഗ കരിക്കിൻ വെള്ളത്തിന് പിന്നാലെ മലയാളത്തിൽ കൈ നിറയെ അവസരങ്ങളാണ് ലഭിച്ചത്. ജൂൺ, ഫൈനൽസ്, ജോർജേട്ടൻസ് പൂരം, തുടങ്ങി ഒരുപിടി മികച്ച സിനിമകളിൽ താരം വേഷമിട്ടു.
മിനിസ്‌ക്രീനിൽ അവതാരകയായി എത്തിയ രെജിഷ സൂര്യ ടിവിയിൽ സൂര്യ ചലഞ്ച് എന്ന റിയാലിറ്റി ഷോയിൽ അവതാരക ആയിയുന്നു. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകയായ താരം ബിഗ് സ്‌ക്രീനിൽ എത്തിയപ്പോൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സമൂഹ മധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഗ്ലാമർ ലുക്കിൽ രജിഷ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലാണ് എന്നാൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളിൽ അരുവിയിൽ മുങ്ങി നീരാടുന്ന രജിഷയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ നിരവധി പേരാണ് രജീഷയുടെ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.