മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ഹരിഹരന്റെ പ്രധാന സംവിധാന സഹായിയായി സിനിമയിലേക്ക് വന്നയാളാണ് ഭദ്രൻ. പിന്നീട് സ്വതന്ത്ര സംവിധായകനായി ഭദ്രൻ എത്തിയതോടെ മലയാള സിനിമയിൽ എഴുതി ചേർത്തത് സിനിമയുടെ ഹിറ്റിലേക്കുള്ള ചരിത്രമാണ്.
ചെയ്ത സിനിമകൾ എല്ലാം ഒന്നിനൊന്നു വ്യത്യസ്ത്യമായി മലയാള സിനിമയിൽ അടയാളപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകരും. മെഗാസ്റ്രാർ മ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരുക്കിയ അയ്യർ ദി ഗ്രേറ്റ് അക്കാലത്തെ വലിയ മാറ്റം പ്രകടമാക്കിയ ന്യുജനറേഷൻ ചിത്രമായിരുന്നു.
Also Read
അന്ന് ഇത്രയും ഇല്ലായിരുന്നു, ഇന്നെല്ലാം മാറി: സീരിയലുകൾ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് നടൻ ജയകൃഷ്ണൻ
അത് പോലെ താരരാജാവ് മോഹൻലാൽ പൂന്ത് വിളയാടിയ സ്ഫടികം അത് വരെ കണ്ടിട്ടില്ലാത്ത ആക്ഷൻ സിനിമകളുടെ മാസ് അവതരണമായിരുന്നു. പത്തിലധികം സിനിമകളാണ് ഭദ്രന്റെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയത്. 1995ലാണ് മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ വന്ന സ്ഫടികം റിലീസ് ചെയ്തത്.
ആക്ഷൻ ചിത്രം രണ്ട് പേരുടെയും കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. അയ്യർ ദി ഗ്രേറ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് പിന്നാലെയാണ് ഭദ്രൻ മോഹൻലാലിനെ വെച്ച് സ്ഫടികം എടുത്തത്. താൻ ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയുടെ നാൾ വഴിയെക്കുറിച്ചു ഭദ്രൻ ഒരു ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ഇപ്പോൾ.
ഭദ്രന്റെ വാക്കുകൾ ഇങ്ങനെ:
അയ്യർ ദി ഗ്രേറ്റ് എന്ന സിനിമ വല്ലാത്ത ഒരു പ്രതിസന്ധിയിൽ നിന്നാണ് ഞാൻ ചെയ്തു തീർത്തത്. അതിന്റെ പ്രശ്‌നങ്ങൾ ഇങ്ങനെ എന്നെ ചുറ്റും വലയം ചെയ്തിരിക്കുന്ന അവസരത്തിലാണ് ഞാൻ അവിചാരിതമായി മോഹൻലാലിനെ കാണുന്നത്.
അദ്ദേഹം അയ്യർ ദി ഗ്രേറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചു. എന്നിട്ടു എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു, നമുക്ക് ഒന്നിച്ചു ഒരു സിനിമ ചെയ്യണമെന്ന്, ആ സമയം എന്റെ മനസ്സിൽ അങ്കിൾ ബൺ എന്ന സിനിമയുടെ കഥയുണ്ടായിരുന്നു.
ഞാൻ അത് പറയും മുൻപേ എനിക്കൊപ്പം സിനിമ ചെയ്യമെന്നു അദ്ദേഹം എന്നോട് ഇങ്ങോട്ടു പറയുകയാണ്. അതാണ് ഞാനും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രിയെന്നും ഭദ്രൻ പറയുന്നു. അതേ സമയം മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി ഒരുകാലത്ത് തിളങ്ങിയ ആളാണ് ഭദ്രൻ.
1982ൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയായിരുന്നു ഭദ്രൻ മോളിവുഡിൽ തുടങ്ങിയത്. ശങ്കർ, മോഹൻലാൽ, മേനക തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തുടർന്ന് ഭദ്രന്റെ നിരവധി സിനിമകളിൽ പ്രധാന വേഷങ്ങളിൽ മോഹൻലാൽ അഭിനയിച്ചിരുന്നു.