ചെറിയ ചെറിയ വേഷങ്ങൾ ആണെഘ്കിൽ പോലും മലയാളികൾക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് ജയശങ്കർ. സിറ്റി ഓഫ് ഗോഡ്, മഹേഷിന്റെ പ്രതികാരം, ഞാൻ പ്രകാശൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം തിനിക്ക് കിട്ടിയ വേഷങ്ങൾ തിളങ്ങി.
വർഷങ്ങൾക്ക് മുമ്പ് ജയറാം നായകനായ വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് ജയശങ്കർ. ദൃശ്യം 2, ഒരുത്തി, വരയൻ, രാക്ഷസരാവണൻ എന്നിവയാണ് ജയശങ്കറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. അതേ സമയം മറ്റെല്ലാം ഉപേക്ഷിച്ച് സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും കാര്യമായ അവസരങ്ങൾ ഒന്നും തേടിയെത്തിയിട്ടില്ലെന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.
പ്രത്യേകിച്ച് ഒരു വരുമാനമൊന്നുമില്ലാതെ ഒരുപാട് നാൾ പിടിച്ചുനിൽക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അച്ഛന് അസുഖം കൂടുതലായപ്പോൾ അവസരങ്ങൾക്ക് വേണ്ടിയുള്ള അലച്ചിൽ തത്ക്കാലത്തേക്ക് താൻ അവസാനിപ്പിച്ചെന്നും ജയശങ്കർ പറയുന്നു. ജയശങ്കറിന്റെ വാക്കുകൾ ഇങ്ങനെ:
പഴയതുപോലെ അവസരങ്ങൾക്ക് വേണ്ടി അലഞ്ഞു തിരിയാൻ കഴിയാത്ത അവസ്ഥയായി പിന്നീട് പല വിധ ബിസിനസുകൾ തുടങ്ങി. വീണ്ടും സിനിമയിൽ വരാൻ ബാബു ജനാർദ്ദനനാണ് നിമിത്തമായത്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട്ടിലും പിന്നീട് മമ്മൂക്ക ചിത്രമായ പളുങ്കിലും ചെറിയൊരു വേഷം ലഭിച്ചു.
മധുപാൽ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവിലാണ് ഞാൻ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നത്. അതിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡിലും നല്ല വേഷം കിട്ടി.
എന്റെ അഭിനയത്തെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. വീണ്ടും എന്നെ തേടി അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇതോടെ വീണ്ടും ചില ചെറുകിട ജോലികളിലേക്ക് തിരിയേണ്ടി വന്നു.’ സിറ്റി ഓഫ് ഗോഡ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ആമേൻ ഇറങ്ങുന്നത്. ഇന്നത്തെ പ്രശസ്തനായ ഒരു ഹാസ്യനടനെയായിരുന്നു ആ വേഷം ചെയ്യാൻ വേണ്ടി ആദ്യം സമീപിച്ചത്.
ആ നടനെ കിട്ടാതെ വന്നപ്പോഴാണ് തന്നെ തേടി ആ വേഷം എത്തിയത്. തന്റെ നാടായ മാടപ്പള്ളിയിലും ചങ്ങനാശേരിയിലും ഒക്കെ എന്നെ ഒരു നടനെന്ന നിലയിൽ തന്നെ അംഗീകരിച്ചത് ആമേൻ ഇറങ്ങിയതിന് ശേഷമാണെന്നും അതിന് മുൻപൊക്കെ അഭിനയിക്കാൻ പോകുമ്പോൾ നാട്ടിൽ നിന്നും ഭീകരമായ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
എന്തിനാ വെറുതെ ആവശ്യമില്ലാത്ത പണിക്ക് നടക്കുന്നതെന്ന് നാട്ടുകാരിൽ പലരും ചോദിച്ചിട്ടുണ്ട്. ചിലപ്പോൾ എന്റെയീ രൂപം കൊണ്ടായിരിക്കും അവർ അങ്ങനെ ചിന്തിച്ചുപോയത്. ആമേന് മുൻപ് വരെ സെറ്റിൽ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ പോലും അവഗണന നേരിട്ടിട്ടുണ്ട്.
ഒരു ലുങ്കിയും ബനിയനുമായിരിക്കും മിക്ക സിനിമകളിലും എന്റെ വേഷം. ഉച്ഛഭക്ഷണത്തിനൊക്കെ ചെല്ലുമ്‌ബോൾ ആരെന്ന് തിരിച്ചറിയാത്തതുകൊണ്ടായിരിക്കാം അങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. മുന്നോട്ടുള്ള വളർച്ചയിൽ വേണ്ട ഊർജ്ജമായി മാത്രമേ ഞാൻ അതിനെയെല്ലാം കണ്ടിട്ടുള്ളൂവെന്നുംജയശങ്കർ വ്യക്തമാക്കുന്നു.