തമിഴകത്ത് നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. മലയാളി അല്ലെങ്കിലും നിരവധി അവസരങ്ങളാണ് അദ്ദേഹത്തെ തേടി എത്തുന്നത്. നായകനായും വില്ലനായും സഹനടനായും എല്ലാം ബാല മലയാളത്തിൽ തിളങ്ങി നിൽക്കുകയാണ്.
ഇടയ്ക്ക് മലയാലി ഗായിക അമൃതാ സുരേഷിനെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാൾ നീണ്ടുനിന്നുല്ല. ഇരുവരും വിവഹബന്ധം വേർപെടുത്തുകയായിരുന്നു. ഒരുമകളുമുണ്ട് ഇവർക്ക്.
ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ മകളെ കുറിച്ചൊക്കെ ബാല പോസ്റ്റുകൾ പങ്കുവെയ്ക്കാറുമുണ്ട്.
അതേ സമയം തമിഴ് സിനിമയിലും ബാലക്ക് ഇപ്പോൾ തിരക്കാണ്. എന്നാൽ മലയാള സിനിമയിൽ തന്നെ ഒരുപാട് പേർ ഒതുക്കാൻ ശ്രമിച്ചിരുന്നു എന്ന് പറയുകയാണ് ബാല ഇപ്പോൽ. സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമിച്ചെങ്കിലും മുന്നേറാൻ സഹായിച്ചത് ലാലേട്ടനും സംവിധായകൻ വൈശാഖുമാണെന്ന് ബാല പറയുന്നു.
ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബാല ഇക്കാര്യം തുറന്ന് പറഞ്ഞത്. മോഹൻലാലും വൈശാഖുമാണ് തന്നെ പുലിമുരുകനിൽ അഭിനയിക്കാൻ വിളിക്കുന്നതെന്നും ഇത്രയും വലിയൊരു സിനിമയിൽ താൻ ഭാഗമാകുന്നത് ശരിയാണോ എന്ന് അന്ന് ചോദിച്ചിരുന്നുവെന്നും ബാല വ്യക്തമാക്കുന്നു.
എന്നാൽ ഞാൻ വിളിച്ചത് ബാല എന്ന നടനെയാണ്, നിങ്ങളുടെ കഴിവ് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ എനിക്ക് വിഷയമല്ല. കഥാപാത്രം നിങ്ങൾക്ക് ചേരുമെന്ന് വൈശാഖ് പറഞ്ഞു. അത് തന്നെയാണ് മോഹൻലാലിന്റെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാൻ അഭിനയിക്കുന്നത്. ഒരു ഭാഗത്ത് ചിലർ നമ്മളെ താഴ്ത്താൻ നോക്കിയാലും, സിനിമയിൽ നമ്മളെ കാത്ത് കൊണ്ട് പോകാൻ നല്ല മനസ്സുള്ള വ്യക്തികളും ഉണ്ടെന്ന് ബാല പറയുന്നു.