നീലച്ചിത്ര മേഖലയിൽ നിന്നുമെത്തി ബോളിവുഡ് സിനിമകളിൽ നായികയായി ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോൺ. നിരവധി സൂപ്പർഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോൺ വേഷമിട്ടത്. ഇപ്പോഴിതാ ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്ത് നേരിടേണ്ടി വന്ന ചില ഭീഷണികളെക്കുറിച്ച് തുറന്നുപറയുകയാണ് സണ്ണി ലിയോൺ. കാനഡയിൽ പഠിക്കുന്ന കാലത്ത് സ്‌കൂളിലെ കുട്ടികൾ തന്നെ കളിയാക്കിയിരുന്നുവെന്ന് തരാം പറയുന്നു.
Also Read
അന്ന് ഇത്രയും ഇല്ലായിരുന്നു, ഇന്നെല്ലാം മാറി: സീരിയലുകൾ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് നടൻ ജയകൃഷ്ണൻ
താൻ ചെറുപ്പത്തിൽ അത്രയൊന്നും ഭംഗി ഇല്ലാത്ത കുട്ടിയായിരുന്നുവെന്നും ഇതിന്റെ പേരിൽ നിരവധി കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സണ്ണി ലിയോൺ പറയുന്നു. ഇന്ത്യൻ വംശജയായ സണ്ണി ലിയോൺ സിഖ് പഞ്ചാബി മാതാപിതാക്കൾക്കൊപ്പം കാനഡയിലാണ് വളർന്നതും പഠിച്ചതുമെല്ലാം.
കൗമാരത്തിൽ അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തു.’ഇളം നിറത്തിലുള്ള ചർമവും നല്ല കറുത്ത മുടിയും കാഴ്ചയിൽ അത്രയൊന്നും ഭംഗിയില്ലാത്ത കൈകാലുകളുമായിരുന്നു എനിക്ക്. വസ്ത്രധാരണത്തിലും അത്രയൊന്നും ശ്രദ്ധ കൊടുത്തിരുന്നില്ല.
അതിനാൽ ആ രീതിയിലുള്ള പരിഹാസങ്ങളും ഭീഷണിപ്പെടുത്തലുകളുമെല്ലാം ഉണ്ടായിരുന്നുവെന്ന് സണ്ണി ലിയോൺ പറയുന്നു. ആ ഭീഷണിപ്പെടുത്തലുകൾ ജീവിതത്തിലുടനീളം തന്നെ വേട്ടയാടിയതായും എന്നാൽ വൈകാരികമായി അത് അത്ര വലുതായിരുന്നില്ലെന്നും അവർ പറഞ്ഞു.
ഭീഷണിപ്പെടുത്തൽ നമുക്ക് ചുറ്റിലുമുണ്ടെന്നും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അത് മാറിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്താതിരിക്കാനും അത്തരം പെരുമാറ്റങ്ങൾ നടത്താതിരിക്കാനും നിങ്ങൾക്ക് ശ്രമിക്കാം.
അത് നിങ്ങളുടെ നിലപാടാണ്. ഭീഷണിപ്പെടുത്തുന്നവരെ ഭീരുക്കളായി കാണുന്നത് സാധാരണമാണ്. നിങ്ങൾ സ്ഥിരതയുള്ളവരായും മറ്റുള്ളവരോട് സഹായങ്ങൾ ചോദിക്കുന്നവരായും മാറിയാൽ ഇത്തരം ഭീഷണി പ്പെടുത്തലുകൾ അവസാനിക്കുവെന്നും സണ്ണി ലിയോൺ വ്യക്തമാക്കുന്നു.