സീരിയൽ നടി ദർശന ദാസിന് ആൺകുഞ്ഞ് പിറന്നു: സന്തോഷം അറിയിച്ച് താരദമ്പതികൾ

442

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന കറുത്തമുത്ത് എന്ന സീരിയലിൽ കൂടി മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ നടിയാണ് ദർശന ദാസ്. കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദർശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു. ഇതിനോടകം നിരവധി സീരിയലുകളിൽ വ്യത്യസ്തമായ വേഷം ദർശന ചെയ്തു കഴിഞ്ഞു.

പിന്നീട് സീ കേരളത്തിലെ സുമംഗലി ഭവയിൽ നായികയായി എത്തിയ ദർശന വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കി. ഏത് വേഷവും തനിക്ക് അനായാസമായി ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിരിക്കുകയാണ്.

Advertisements

സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭർത്താവ്. രഹസ്യവിവാഹം ആയിരുന്നു ഇവരുടേത്. കുറെ വർഷങ്ങളായി തങ്ങൾ സൗഹൃദത്തിൽ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും ഇരുവരും പറഞ്ഞിരുന്നു.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിൽ ആണ് താരം അവസാനമായി അഭിനയിച്ചത്.
ആരെയും അറിയിക്കാതെ പെട്ടെന്നായിരുന്നു ദർശനയുടെ വിവാഹം നടന്നത്, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നപ്പോഴാണ് നടി വിവാഹിതയായി എന്ന് എല്ലാവരും അറിഞ്ഞത്. പിന്നീട അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ദർശന ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്, നേരത്തെ വിവാഹിതയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം ചെയ്തത് എന്നൊക്കെ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ടായിരുന്നു.

എന്നാൽ തന്റെ വിവാഹം താൻ എടുത്ത തീരുമാങ്ങളിൽ മികച്ച ഒന്നായിരുന്നു എന്ന് ദർശന വ്യക്തമാക്കിയിരുന്നു, പരസ്പരം മനസിലാക്കുന്ന എന്തും തുറന്ന് പറയാനും തെറ്റുകൾ തിരുത്താനും സ്വാതന്ത്ര്യം നൽകുന്ന, അതോടൊപ്പം വ്യക്തിത്വത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ.

അതിനാൽ തന്നെ വിവാഹ ജീവിതത്തിൽ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അത് തന്നെ. വിവാഹശേഷം ദർശന അനൂപിന്റെ നാടായ തൊടുപുഴയിലേക്ക് എത്തിച്ചേർന്നിരുന്നു.

കുറച്ച് നാളുകൾക്ക് മുൻപാണ് ദർശന താൻ അമ്മയാകാൻ പോകുന്ന വാർത്ത പുറത്ത് വിട്ടത്. പുതിയ ജീവിതത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല എന്നാണ് കുഞ്ഞിവയറിൽ കൈ വച്ച് ദർശന പറഞ്ഞത്.

ദർശനയ്ക്ക് നിരവധി ആരാധകരുടെ ആശംസകൾ ആണ് സോഷ്യൽ മീഡിയ വഴി ലഭിച്ചതും. ഇപ്പോൾ ഇരുവരുടെയും ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് പറയുകയാണ് അനൂപ്. ഞങ്ങൾ ഒരുപാട് സന്തോഷത്തിൽ ആണ്. ഞങ്ങൾക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു എന്ന് അനൂപ് വ്യക്തമാക്കി. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് ഇരുവർക്കും ആശംസകൾ നേരുന്നത്.

Advertisement