ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പർഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുൺ. പടിപ്പുര വിട്ടിൽ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തിൽ താരം അവതരിപ്പിച്ചത്.
മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീർ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷൻ അഡ്വഞ്ചർ സീരിയൽ ആയിരുന്നു പരസ്പരം. എന്നാൽ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളിൽ ഒന്നും തന്നെ ഗായത്രി അരുൺ അഭിനയിച്ചിരുന്നില്ല.
അതേ സമയം ടെലിവിഷൻ അവതാരിക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിൽ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വൺ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമയ ഗായത്രി തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. കിടിലൻ മോഡേൺ മേയ്ക്ക് ഓവറിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത് എങ്കിലും താരത്തിന് കൂടുതൽ ഇണങ്ങുന്നത് നാടൻ വേഷങ്ങൾ ആണ് എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.
അതല്ലാ മോഡേൺ വേഷങ്ങൾ തന്നെ ആണ് എന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അയ്യേ ഇതെന്ത് കോലമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ വൈറലായിക്കഴിഞ്ഞു.