തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ മലയാളി സിനിമാ ആരാധകർക്കും ഏറെ പ്രിയപ്പെട്ട നടിയാണ് . നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ തകർപ്പൻ വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ്, സൂര്യ, കാർത്തി, അടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക യുവ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി അഭിനയിട്ടുള്ള നടി കൂടിയാണ് തമന്ന.
തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരാണ് തമന്നക്കുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തമന്നക്ക് കൊറോണ പിടിപെട്ടതായി വാർത്തകൾ വന്നത്. അസുഖം ഭേദമായതിനു ശേഷം താരം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ പോകുകയും ചെയ്തിരുന്നു.
ആരയും കൊതിപ്പിക്കുന്ന സൗന്ദര്യവും ഒപ്പം അഭിനയവും ആവശ്യത്തിന് ഉള്ള നടികൂടിയാണ് തമന്ന. നേരത്തെ ഒരഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ഇപ്പോഴിതാ വൈറലാവുകയാണ്. ഒരു ചിത്രത്തിന്റെ പ്രമോഷനൻ പരിപടിയിൽ തമന്നക്ക് ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു.
ഐറ്റം ഡാൻസ് കളിയ്ക്കാൻ ആവസരം കിട്ടിയാൽ എന്ത് തീരുമാനിക്കും എന്നതായിരുന്നു ആ ചോദ്യം. അതിനുള്ള അവസരം സ്വീകരിക്കുമോ എന്ന ചോദ്യം ഉയർന്നു. നടി ഇതിനു ഉത്തരം പറഞ്ഞത് ഇങ്ങനെയായായിരുന്നു.
തീർച്ചയായും അത് ഞാൻ ചെയ്യും, എന്റെ കരിയറിന്റെ തുടക്കത്തിൽ ആളുകൾ ഞാൻ നൃത്തം ചെയ്യുന്നത് നന്നായി ആസ്വധിച്ചിട്ടുണ്ട്. എനിക്ക് ഐറ്റം ഡാൻസ് കിട്ടിയാൽ ഞാൻ അത് വളരെ ഭംഗിയാക്കും, ഇപ്പോൾ ഉള്ള നടിമാർക്ക് ഡാൻസ് കളിക്കാൻ അവസരം സിനിമയിൽ കിട്ടുന്നില്ല, എനിക്ക് കിട്ടിയാൽ ഞാൻ അത് ഒരു അവസരമായി ഉപയോഗിക്കു എന്നായിരുന്നു തമന്ന പറഞ്ഞത്.
അതേ സമയം മുമ്പ് നടി സാമന്ത അവതരിപ്പിക്കുന്ന ഒരു പരിപാടിയിൽ ഇപ്പോൾ തന്റെ മനസ്സിൽ ഉള്ള ആഗ്രഹം തമന്ന തുറന്നു പറഞ്ഞിരുന്നു. സാമന്തയുടെ ഒരു ചോദ്യത്തിനായിരുന്നു തമന്ന മറുപടി നൽകിയത്.
പക്ഷേ ആ ചോദ്യത്തിന് തമന്ന നൽകുന്ന മറുപടിയാണ് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. സമന്തയുടെ ചോദ്യം ഇങ്ങനെയായിരുന്നു. ഓൺ സ്‌ക്രീനിൽ ഇനി ആരെയും ചുംബിക്കില്ല എന്നൊരു റൂൾ തമന്ന വെച്ചിരുന്നു.
Also Read
കുടുംബവിളക്ക് സീരിയലിൽ നിന്നും ഒഴിവാക്കിയതാണോ, കല്യാണമാണോ, വ്യക്തമായ മറുപടിയുമായി അമൃതാ നായർ
എന്നാൽ ഇനി ആരെയും ചുംബിക്കില്ല എന്ന റൂൾ ബ്രേക്ക് ചെയ്യുകയാണെങ്കിൽ ആരായിരിക്കും ആ വ്യക്തി എന്നായിരുന്നു സാമന്തയുടെ ചോദ്യം. അതിനു ഉടൻ തന്നെ തമന്ന മറുപടി പറയുകയും ചെയ്തിരുന്നു. അത് യുവതാരം വിജയ് ദേവരകൊണ്ട ആണെന്നാണ് തമന്ന നൽകിയ മറുപടി.