കുറേ ഞരമ്പ് രോഗികൾ എനിക്ക് മെസേജ് അയക്കാറുണ്ട്: വെളിപ്പെടുത്തലുമായി രഞ്ജിനി ജോസ്

137

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയും നടിയുമാണ് രഞ്ജിനി ജോസ്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള രഞ്ജിനി താരരാജോവ് മോഹൻലാലിന്റെ റെഡ് ചില്ലീസ് അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

അതേ സമയം ഈ ലോക്ഡൗൺ നാളുകളിലാണ് ഗായിക രഞ്ജിനി ജോസിന്റെ കൂടുതൽ വിശേഷങ്ങൾ പുറംലോകം അറിയുന്നത്. വിവാഹമോചനത്തെ കുറിച്ചൊക്കെ തുറന്ന് സംസാരിച്ച താരം ഒരു പാട്ട് പുറത്തിറക്കിയിരുന്നു.

Advertisements

മാത്രമല്ല അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസുമായി ഇരുപത് വർഷത്തിന് മുകളിൽ സൗഹൃദമുണ്ടെന്ന് കൂടി തുറന്ന് പറയുകയാണ് പ്രിയഗായിക ഇപ്പോൾ. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സോഷ്യൽ മീഡിയയിൽ വരുന്ന ഒരുമാതിരിപ്പെട്ട നെഗറ്റീവ് കമന്റുകളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. പരിധി വിടുന്ന ചിലതിന് മാത്രമാണ് പ്രതികരിക്കുക. മനുഷ്യരാണല്ലോ, വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയാമെന്ന തരത്തിലുള്ള ചിലരുടെ പ്രകടനം കാണുമ്‌ബോൾ മറുപടി കൊടുക്കണമെന്ന് തോന്നും.

ഇത്തരക്കാരുടെ ആറ്റിറ്റിയൂഡ് മാറേണ്ട കാലമായില്ലേ. 2021 അല്ലേ, എന്നാണ് ഇവരൊക്കെ ഇത് മനസിലാക്കുക. അടുത്തിടെ ഞാൻ പങ്കുവെച്ച സ്‌ക്രീൻ ഷോട്ട് പോലെ കുറേ ഞരമ്പ് രോഗികൾ മെസേജ് അയക്കാറുണ്ട്. ഇതിൽ പലതും ഫേക്ക് പ്രൊഫൈലിൽ നിന്നും വരുന്നതാണ്.

ഇതിനെതിരെ കർശനമായൊരു നിയമം വേണം. അത് കടുപ്പമുള്ളതായിരിക്കണമെന്നും രഞ്ജിനി പറയുന്നു.
രഞ്ജിനി ഹരിദാസുമായുള്ള എന്റെ സൗഹൃദത്തിന് ഇരുപത് വർഷത്തെ ദൈർഘ്യമുണ്ട്. ഞങ്ങൾ ഒന്നിച്ച് പഠിച്ചവരാണ്. അടുത്ത സുഹൃത്തുക്കളുമാണ്.

ലോക്ഡൗൺ സമയത്ത് ഒന്നിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളുമൊക്കെ കൂടുതലായി പങ്കുവെച്ചപ്പോഴാണ് കൂടുതൽ പേരും ഈ സൗഹൃദം അറിഞ്ഞതെന്ന് മാത്രം. ലോക്ഡൗണിൽ ഒരുക്കിയ സായാഹ്നമേ എന്ന ആൽബത്തിലെ പാട്ടിന്റെ റിലീസിന്റെ തലേന്നാണ് എന്റെ ഡാഡിയുടെ അമ്മ എന്റെ അമ്മച്ചി പെണ്ണമ്മ ജോസഫ് അന്തരിച്ചത്.

ഡാഡി ഒറ്റ മോനാണ്. ഞാൻ ഏക പേരക്കുട്ടിയും. അതുകൊണ്ട് തന്നെ അമ്മച്ചിയുമായി വളരെ അടുപ്പമായിരുന്നു. പാട്ടിന്റെ ഫൈനൽ ഓട്ട് കാണാൻ പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ആ അപ്രതീക്ഷിത വിയോഗം.

ഒരു കുഴപ്പവുമില്ലാതെ അമ്മച്ചി വീടിനുള്ളിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഹാർട്ട് അറ്റാക്ക് വന്നത്. ആകെ ഷോക്ക് ആയി പോയി. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. എന്താ സംഭവിച്ചെന്നും മനസിലായില്ല. പാട്ടിന്റെ റിലീസ് മാറ്റണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കണമായിരുന്നു.

എന്നാൽ മറ്റൊരു ടീമിനെ പാട്ട് ഏൽപ്പിച്ചിരുന്നതിനാലും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് കൊണ്ടും പിറ്റേന്ന് തന്നെ പാട്ട് റിലീസ് ചെയ്തു. തന്റെ ടീമാണ് ഇതൊക്കെ നോക്കിയതെന്നും രഞ്ജിനി പറയുന്നു.

Advertisement