മമ്മി അത് ഒരിക്കൽ കൈയോടെ പിടികൂടി, സൈഡ് എഫക്ടിനെ കുറിച്ച് പറഞ്ഞ് ഒരുപാട് വഴക്ക് പറഞ്ഞു: വെളിപ്പെടുത്തലുമായി ശാലിൻ സോയ

568

സിനിമാ അഭിനയരംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് സിനിമയിലും സീരിയലിലും സജീവമായ നടിയാണ് ഷാലിൻ സോയ. മലയാള സിനിമയിൽ അനിയത്തി വേഷങ്ങളിലൂടെ ശ്രദ്ധേയയായ ഷാലിൻ തുടർന്ന് നായികയായും മാറിയിരുന്നു.

മിനിസ്‌ക്രീൻ ഷോകളിലൂടെ സിനിമയിലേക്ക് എത്തിയ താരം എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ അനിയത്തി കുട്ടിയായി വന്ന് അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. മല്ലു സിങ്, മാണിക്യക്കല്ല്, പോരാട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഷാലിൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

Advertisements

Also Read
നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും ഷാജി കൈലാസേ എന്ന് സുകുവേട്ടൻ അന്ന് പറഞ്ഞു: വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ

നടിയുടെ അസാമാന്യ അഭിനയപാടവം ഈ ചിത്രങ്ങളിലെല്ലാം പ്രേക്ഷകർ നേരിട്ട് മനസിലാക്കിയതുമാണ്. ചെറുപ്പത്തിൽ തന്നെ മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയ താരമായ ഷാലിൻ സോയ സിനിമയിൽ സജീവമായ ശേഷം വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളികൾക്ക് നടിയെ സുപരിചിതമാണ്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിതാ താൻ ഇത്രയും ചബ്ബി ആയതിന്റെ കാരണം വെളിപ്പെടുത്തകയാണ് നടി.

കുട്ടികാലം മുതലേ താൻ നന്നായി ഫുഡ് കഴിക്കുമായിരുന്നു, അങ്ങനെയാണ് ഞാൻ ഇത്രയും ചബ്ബി ആയത് എന്ന് താരം പറയുന്നു. പലരും എന്റെ തടിയെക്കുറിച്ച് നെഗറ്റീവ് കമന്റുകൾ പറഞ്ഞുതുടങ്ങിയെന്നും, ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ലെന്നും ഷാലിൻ പറയുന്നു. പക്ഷേ, പതിയെ അതെന്നെ ബാധിച്ചുതുടങ്ങി.

ഒരുവേള, ഈ തടി എന്റെ കരിയറിനെപ്പോലും ബാധിച്ചേക്കുമെന്നു ഞാൻ ഭയപ്പെട്ടു തുടങ്ങി.അപ്പോഴൊന്നും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നില്ല. പല പ്രൊജക്റ്റുകളുടെ തിരക്കിൽ മുങ്ങി നടക്കുമ്പോഴും തടിയുടെ പേരിലുള്ള വിമർശനങ്ങൾ മനസ്സിലങ്ങനെ മായാതെ കിടന്നു.

Also Read
വീട്ടിൽ ദാരിദ്ര്യം, അയൽവാസിയായ അധ്യാപകനുമായി പ്രണയം, കുടുംബം പട്ടിണിയാകും എന്നതുകൊണ്ട് ഞാൻ കല്യാണം കഴിച്ച് പോകുന്നത് ഇഷ്ടമില്ലാത്ത അച്ഛനും അമ്മയും: ജീവിതം പറഞ്ഞ് കാലടി ഓമന

അങ്ങനെ ഇരിക്കുമ്പോഴാണ് ലോക്ഡൗൺ തുടങ്ങിയത്. ഡയറ്റ് ചെയ്യാനും വ്യായാമത്തിനുമൊക്കെ ആവശ്യത്തിനു സമയം. നേരത്തേ എന്റെ സുഹൃത്തുക്കളുമൊക്കെയായി വണ്ണം കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യുമ്പോൾ പലരും കീറ്റോ ഡയറ്റിനെക്കുറിച്ച് മതിപ്പോടെ പറഞ്ഞുകേട്ടു.

ഒരുപാട് നാളത്തേക്ക് ഈ ഡയറ്റ് എടുക്കുന്നത് റിസ്‌കാണെങ്കിലും കുറഞ്ഞ സമയം കൊണ്ടു തന്നെ നല്ല ഫലം കിട്ടുമെന്ന് പലരും അനുഭവങ്ങൾ പങ്കുവച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഞാൻ കീറ്റോ ഡയറ്റ് തന്നെയാണ് തീരുമാനിച്ചത്. കീറ്റോ ചെയ്തു ഇരുപത് ദിവസം കഴിഞ്ഞപ്പോഴാണ് മമ്മി എന്നെ കൈയോടെ പിടികൂടിയത്.

പിന്നെ ഗൂഗിളിൽ നിന്നും ഒരു നീണ്ട ലിസ്റ്റുമായി എന്റെ അടുത്തേക്ക് വന്നു, സൈഡ് എഫക്ടിനെ കുറിച്ചുള്ള ലിസ്റ്റ് ആയിരുന്നു അത്, മുടി പോകും, ക്ഷീണമാകും എന്നിങ്ങനെ ആയിരുന്നു ലിസ്റ്റ്, എന്നാൽ കീറ്റോ ചെയ്തിട്ട് തനിക്ക് ഒരു സൈഡ് എഫക്റ്റും വന്നില്ല എന്ന് താരം പറയുന്നു. ഞാൻ വെള്ളം ധാരാളമായി കുടിക്കാറുണ്ട് എന്ന് ശാലിൻ പറയുന്നു.

Advertisement