എല്ലാം സാധാരണ ദമ്പതികളെപ്പോലെയായിരുന്നു, പ്രായവ്യത്യാസം ഞങ്ങൾക്ക് ഒന്നിനും തടസമായിരുന്നില്ല: നടി പ്രിയങ്ക ചോപ്ര

4805

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടേയും ഗായകൻ നിക് ജോനാസിന്റേയും കല്യാണം ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച ഒന്നായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ മുതൽ പല ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

താരങ്ങളുടെ പ്രായമായിരുന്നു വിമർശകരുടെ പ്രശ്‌നം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഇത് ചർച്ചാ വിഷയമാകുന്നുണ്ട്. 2018 ഡിസംബർ1 ന് ആയിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ച് ഹിന്ദു കൃസ്ത്യൻ ആചാരവിധി പ്രകാരമായിരുന്നു വിവാഹം നടന്നത്.

Advertisements

Also Read
നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും ഷാജി കൈലാസേ എന്ന് സുകുവേട്ടൻ അന്ന് പറഞ്ഞു: വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ

അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് സുഹൃത്തുക്കൾക്കായി മുംബൈയിൽ വിവാഹ സൽക്കാരം നടത്തുകയും ചെയ്തിരുന്നു. പ്രണയ വിവാഹമായിരുന്നെങ്കിലും വിവാഹത്തിന് ശേഷമാണ് താരങ്ങൾ കൂടുതൽ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. നിക്കുമായുള്ള വിവാഹം പ്രിയങ്കയുടെ കരിയറിനെ തന്നെ ബാധിച്ചിരുന്നു.

ഗ്രാമി വേദിയിൽ നടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പ്രായ വ്യത്യാസമായിരുന്നു അവിടേയും വില്ലനായത്. പ്രിയങ്കയുടെ പ്രവൃത്തികൾ യുവതലമുറയെ വഴിതെറ്റിക്കുന്നു, സംസ്‌കാരം നശിപ്പിക്കുന്നു, പണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ.

വിഷയം രൂക്ഷമായപ്പോൾ നടിയെ പിന്തുണച്ച് ആരാധകർ രംഗത്തെത്തുകയായിരുന്നു. അവർ ഒന്നിച്ചു ജീവിച്ചാലും പിരിഞ്ഞാലും അത് ആരേയും ബാധിക്കുന്ന കാര്യമല്ല. പ്രിയങ്ക ഇഷ്ടമുള്ളത് ധരിക്കട്ടെ. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കട്ടെ. ഇഷ്ടമുള്ളപ്പോൾ പിരിയിട്ടേ, ഇഷ്ടമുള്ളതു പോലെ ജീവിക്കട്ടെ എന്നായിരുന്നു ആരാധകരുടെ പക്ഷം.

എന്നാൽ വിമർശനങ്ങളൊന്നും താരങ്ങളെ ബാധിച്ചിരുന്നില്ല. അവർ തങ്ങളുടെ ആഗ്രഹം പോലെ ജീവിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രായ വ്യത്യാസം സൃഷ്ടിച്ച വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് പ്രിയങ്ക ചോപ്ര. ഒരു ഇന്റർനാഷണൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രായവും സാംസ്‌കാരിക വ്യത്യാസങ്ങളും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവുമുണ്ടാക്കിയില്ല.

സാധാരണ ദമ്പതികള പോലെയാണ് തങ്ങളുടെ ജീവിതമെന്നും നടി കൂട്ടിച്ചേർത്തു. സാധാരണ ദമ്പതിക ളെപ്പോലെ നിങ്ങൾ പരസ്പരം ശീലങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെക്കാൾ വലിയ സാഹസികതയല്ല ഇതൊന്നും. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളൊന്നും വലിയ തടസ്സമായി തോന്നിയിരുന്നില്ല’, പ്രിയങ്ക പറഞ്ഞു.

Also Read
വീട്ടിൽ ദാരിദ്ര്യം, അയൽവാസിയായ അധ്യാപകനുമായി പ്രണയം, കുടുംബം പട്ടിണിയാകും എന്നതുകൊണ്ട് ഞാൻ കല്യാണം കഴിച്ച് പോകുന്നത് ഇഷ്ടമില്ലാത്ത അച്ഛനും അമ്മയും: ജീവിതം പറഞ്ഞ് കാലടി ഓമന

ക്വാറന്റൈൻ കാലത്ത് തങ്ങൾക്ക് ഒരുമിച്ച് കുറെ സമയം ചെലവഴിക്കാനായെന്നും പ്രിയങ്ക പറഞ്ഞു. സാധാരണ രണ്ട് പേരും തങ്ങളുടെ ജോലിയിൽ തിരിക്കിലായിരിക്കും. എന്നാൽ ക്വാറന്റൈൻ കാലം തങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ അവസരം ലഭിച്ചു. അതൊരു അനുഗ്രഹമായി കാണുന്നെന്നും പ്രിയങ്ക പറയുന്നു.

കൂടാതെ കുഞ്ഞുങ്ങളെ കുറിച്ചും താരം വ്യകതമാക്കി. തനിക്ക് കഴിയുന്നത്ര കുട്ടികളെ വേണമെന്നാണ് പ്രിയങ്ക പറയുന്നത്. അത് എത്രയെന്ന് ഉറപ്പില്ല. എന്നാൽ താൻ അവരെ സ്‌നേഹിക്കുമെന്നും മറുപടിയായി പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക ചോപ്രയും നീക്ക് ജോനാസും തമ്മിൽ 10 വയസ്സിന് വ്യത്യാസമാണിള്ളത്. പ്രിയങ്കയാണ് നീക്കിനേക്കാൾ 10 വയസ്സിന് മൂത്തത്. നിക്കിന് 29 ഉം പ്രിയങ്കയ്ക്ക് 39 ഉം ആണ് പ്രായം.

Advertisement