മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയും ഒക്കെയായി നിരഞ്ഞു നിൽക്കുന്ന താരമാണ് റിമി ടോമി. എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന റിമിയുടെ പുതിയ പോസ്റ്റുകൾ ആരാധകർ ആഘോഷമാക്കാറുണ്ട്.
തന്റെ ആരാധകർക്ക് വേണ്ടി എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ തന്നെ നിരവധി പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത്.
പ്രമുഖ ബിസിനസ്മാൻ ബോബി ചെമ്മണ്ണൂർ മുതൽ സോഷ്യൽ ആക്റ്റിവിസ്റ്റുകൾ വരെയുള്ളവരുടെ പേരുകൾ ഇത്തവണത്തെ സീസണിൽ ഉയർന്നുകേൾകുന്നുണ്ട്. അതിൽ തുടക്കം മുതൽ പ്രേക്ഷകർ നൽകിയ ലിസ്റ്റിൽ ഉള്ള ഒരു പേരാണ് റിമി ടോമിയുടേത്.
നിലവിൽ വേറൊറിയാലിറ്റി ഷോ ജഡ്ജായ റിമി ടോമി ബീഗ്‌ബോസ് ഷോയിൽ ഉണ്ടായേക്കും എന്ന് തന്നെയാണ് പ്രേഷകർ കരുതിയതും. ഇതിനിടെ പ്രേക്ഷകരുടെ ആകാംഷ മുതലെടുത്ത് യൂ ട്യൂബ് വീഡിയോകൾ അത്തരത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റിമി ടോമി. എന്തിനാണ് ഈ ആളുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ.
വ്യാജവാർത്തകൾ തരണം ചെയ്യാൻ ഇതേ ഇപ്പോൾ വഴി ഉള്ളൂ. എന്നാണ് റിമി തന്റെ ഇൻസറ്റഗ്രാം വഴി പ്രതികരിച്ചത്. ഷിയാസ് കരീം ഉൾപ്പെടെ നിരവധി താരങ്ങളും ആരാധകരും ആണ് റിമിയുടെ പോസ്റ്റിന് പിന്തുണനൽകി രംഗത്ത് എത്തിയത്.
അതിൽ ചിലർ റിമി ബിഗ് ബോസിൽ പോകരുത്, ഉള്ള ബഹുമാനം കുറയുമെന്നും വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരിയിൽ ബിഗ് ബോഗ് 3 ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുൻ സീസണുകൾ പോലെ മൂന്നാം സീസണും അവതരിപ്പിക്കുന്നത് നടൻ മോഹൻലാൽ തന്നെയായിരിക്കുമെന്നും സൂചനയുണ്ട്.