ആ സമയത്ത് തനിക്ക് മൂന്ന് വലിയ സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ല, അത് മൂന്നും വമ്പൻ ഹിറ്റുകളായപ്പോൾ വിഷമം തോന്നി: വെളിപ്പെടുത്തലുമായി നടി ശിവദ

268

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി ശിവദ മാറിയ നടിയാണ് ശിവദ. ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ പുറം കാഴ്ചകൾ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുന്നത്.

പിന്നീട് സു സു സുധീ വാത്മീകം എന്ന ജയസൂര്യ ചിത്രത്തിലൂടെ ജനപ്രിയ നടിയായി മാറി. വിവാഹിതയായ താരത്തിന് ഒരു കുഞ്ഞുമുണ്ട്. പലപ്പോഴും കുടുംബത്തിന് നടി നൽകുന്ന പ്രാധാന്യം അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ നടി തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോൾ വിവാഹ ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. വിവാഹത്തിന് മുൻപ് സിനിമകൾ കിട്ടുന്നത് പോലെ വിവാഹത്തിന് ശേഷം സിനിമകൾ കിട്ടാത്ത നടിമാർക്ക് ഒരു തിരുത്താണ് താനെന്നാണ് നടി പറയുന്നത്.

വിവാഹത്തിന് ശേഷമാണ് തനിക്ക് ഏറ്റവും കൂടുതൽ സിനിമകൾ വരുന്നതെന്നും ശിവദ പറയുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശിവദയുടെ പ്രതികരണം. മകൻ ജനിച്ച സമയത്ത് തനിക്ക് തമിഴിലെ മൂന്ന് വലിയ സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ല.

അത് മൂന്നും സൂപ്പർ ഹിറ്റായപ്പോൾ ചെയ്യാൻ കഴിയാത്തതിൽ വിഷമം തോന്നിയിരുന്നുവെന്നും നടി പറഞ്ഞു.
വിവാഹ ശേഷമാണ് എനിക്ക് ഏറ്റവും കൂടുതൽ സിനിമകൾ ലഭിക്കുന്നത്. മുരളി എപ്പോഴും പറയും മുരളിയുടെ ഭാഗ്യം കൊണ്ടാണ് എന്നൊക്കെ.

മകൻ ജനിച്ച സമയത്ത് എനിക്ക് തമിഴിൽ നിന്ന് മൂന്ന് വലിയ പ്രോജക്റ്റുകൾ വന്നിരുന്നു. പക്ഷെ ചെയ്യാൻ കഴിഞ്ഞില്ല. അത് മൂന്നും സൂപ്പർ ഹിറ്റായിരുന്നു. അന്നതിൽ വിഷമം തോന്നിയിരുന്നു. ഇന്ന് ചിന്തിക്കുമ്പോൾ മകന്റെയൊപ്പം കൂടുതൽ നേരം സമയം ചെലവിടാൻ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ്. ഇപ്പോൾ നിരവധി സിനിമകൾ വരുന്നുണ്ട്. എല്ലാ രീതിയിലും ഞാൻ ഹാപ്പിയാണെന്നും ശിവദ വ്യക്തമാക്കുന്നു.

Advertisement