അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്: മോഹൻലാലിന് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് നടി ദുർഗ കൃഷ്ണ

141

കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ കോഴിക്കോട് സ്വദേശിനി ദുർഗ കൃഷ്ണ പ്രദീപ് നായർ സംവിധാനം ചെയ്ത പൃഥ്വീരാജ് ചിത്രമായ വിമാനത്തിലെ നായികയായിക്കൊണ്ടാണ് ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2 അടക്കമുള്ള പല ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി അരാധകരുടെ പ്രിയതാരമായി ദുർഗ.

ഇപ്പോളിതാ മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്റെ ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് യുവനടി ദുർഗ കൃഷ്ണ. താൻ മോഹൻലാലിന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തോട് കടുത്ത ആരാധനയിലാണെന്നും പലപ്പോവും തുറന്ന് പറയാറുള്ള യുവനടിയാണ് ദുർഗ കൃഷ്ണ.

Advertisements

അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ദുർഗയും കാമുകൻ അർജുനും മോഹൻലാലിന്റെ കൂടെ നിന്നുള്ള ഫോട്ടോ എടുത്തിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം കുറഞ്ഞ സമയത്തിനുള്ളിൽ വൈറലാവുകയും ചെയ്തു. ഇപ്പോൾ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം ദുർഗ അഭിനയിച്ചത്. സ്വപ്നതുല്യമായ കാര്യമാണ് ലാലേട്ടനൊപ്പം അഭിനയിച്ചപ്പോൾ നടന്നതെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ദുർഗ പറയുന്നു. മോഹൻലാൽ എങ്ങനെ മോഹൻലാലായി എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്.

വലിപ്പ ചെറുപ്പങ്ങളൊന്നും നോക്കാതെ എല്ലാവരോടും ഒരേ മനസോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. അതിപ്പോൾ ലൈറ്റ് പിടിക്കുന്ന ചേട്ടനോട് പോലും അദ്ദേഹം ആ രീതിയിൽ തന്നെയാണ് പെരുമാറുക. അഭിനയത്തിൽ വളരെ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു നടനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

കഴിഞ്ഞ വർഷം ലാലേട്ടനൊപ്പം റാം എന്ന ചിത്രം ചെയ്യാൻ സാധിച്ചു. തീർത്തും സ്വപ്നതുല്യമായ കാര്യമായിരുന്നു അത്. ചിത്രത്തിൽ ലാലേട്ടന്റെ അനിയത്തിയായിട്ടാണ്. വളരെ സന്തോഷം തോന്നുകയാണിപ്പോഴെന്നും ദുർഗ പറയുന്നു. സിനിമാ മേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ടതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

ചെറുതും വലുതും എന്ന രീതിയിൽ ഞാൻ സിനിമകളെ നോക്കി കാണാറില്ല. അഭഇനയ പ്രധാന്യമുള്ള വേഷങ്ങൾക്കാണ് ഞാൻ പ്രധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ ഗ്യാപ്പ് വരുന്നത്. നിലവിൽ കുടുക്ക് 2025 എന്ന പേരിൽ ഒരുക്കുന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

നടൻ അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രമാണ് ദുർഗ അഭിനയിച്ച് റിലീസിന് വേണ്ടി കാത്തിരിക്കുന്ന ചിത്രം. നല്ലൊരു നർത്തകി കൂടിയായ ദുർഗ കൃഷ്ണ വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ആദ്യ സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും കൈനിറയെ അവസരങ്ങൾ ലഭിച്ചിരുന്നു. ഇതിനിടയിലാണ് മോഹൻലാലിനോടുള്ള കട്ട ആരാധനയെ കുറിച്ച് നടി വെളിപ്പെടുത്തുന്നത്. ഒന്നിച്ച് സ്റ്റേജ് പ്രോഗ്രാമിൽ ഡാൻസ് കളിക്കാനുള്ള ചാൻസ് കിട്ടിയതിനെ കുറിച്ച് മുൻപ് ദുർഗ പറഞ്ഞിരുന്നു.

കുടുക്ക് 2025 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നടി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കിംഗ് ഫിഷ് ആണ് നടിയുടെ ഉടൻ പുറത്തിറങ്ങുന്ന ചിത്രം.

Advertisement