മലയാളം സിനിമാ പ്രേക്ഷകരെ നാല് പതിറ്റാണ്ടോളം വിസ്മയിപ്പിച്ച നടൻ ജഗതി ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവിനായി മലയാളികൾ കാത്തിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ സീരിിന്റെ അഞ്ചാം ഭാഗത്തിലൂടെ ജഗതി അഭിയത്തിലേക്ക് മടങ്ങി വരാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
2012ലെ അപകടത്തിലൂടെയാണ് ജഗതി സിനിമയിൽ നിന്നും വിട്ട് നിന്നത്. കഴിഞ്ഞ വർഷം നിരവധി സിനിമകളിലേക്ക് ജഗതിയെ വിളിച്ചിരുന്നു എന്ന് കുടുംബാഗങ്ങൾ പറയുന്നു. അദ്ദേഹം രണ്ട് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ വർഷം ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിബിഐ 5 ആണ് തിരിച്ചുവരവിനായി ജഗതി തെരഞ്ഞെടുത്തിരിക്കുന്നത്.
സിബിഐ സിനിമകളിൽ വിക്രം എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിച്ചിരുന്നത്. ജഗതിയുടെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും ചിത്രത്തിലെ കഥാപാത്രമെന്നാണ് സൂചന. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ് എൻ സ്വാമിയാണ് നിർവ്വഹിക്കുന്നത്.
എന്നാൽ ജഗതിയുടെ ആരോഗ്യ നില കാരണം നിലവിൽ കാര്യങ്ങൾക്ക് ഒരു വ്യക്തതയില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. അമൽ നീരദ് ചിത്രം, നവാഗതയായ റതീന അർഷദിന്റെ ചിത്രം എന്നിവയുടെ ചിത്രീകരണത്തിന് ശേഷം മമ്മൂട്ടി സിബിഐ 5 ന്റെ ചിത്രീകരണത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മറ്റ് രണ്ട് ചിത്രങ്ങൾക്കും മമ്മൂട്ടിയുടെ താടി വളർത്തിയ ലുക്ക് അനിയോജ്യമാണ്. എന്നാൽ സിബിഐലേക്ക് എത്തുമ്പോൾ മമ്മൂട്ടി പഴയ സേതുരാമ അയ്യർ ആകണമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. സിബിഐ 5ൽ മുകേഷ്, സായികുമാർ എന്നവിരും കേന്ദ്ര കഥാപാത്രങ്ങളാവും. ജെയ്ക്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുക.