ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി ആ ഡയലോഗുകൾ പറയില്ലെന്ന് അശ്വതി ശ്രീകാന്ത്, മറുപടിയുമായി ആരാധകർ

175

മിനിസ്‌ക്രീൻ അവതാരകയായി എത്തി വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റിൽ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്.

ശ്രീകാന്താണ് അശ്വതിയുടെ ഭർത്താവ്. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യൽമീഡിയ വഴി ആരാധകർക്ക് മുമ്പിൽ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അശ്വതി മമ്മൂട്ടിയുടെ ഒരു പ്രൊപ്പോസൽ സീനും ഡയലോഗും അശ്വതിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Advertisements

മമ്മൂട്ടിയുടെ 2001ൽ പുറത്തിറങ്ങിയ ‘ദുബായ്’ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാണിച്ചാണ് അശ്വതി എത്തിയത്. ഈ വീഡിയോയ്ക്ക് ഒപ്പം ഒരു കുറിപ്പുമായി ഇപ്പോൾ അശ്വതി എത്തിയിരിക്കുകയാണ്.
ഞാൻ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേൽ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം.

പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോൾ ഇത് കാണുന്ന എല്ലാവർക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കിൽ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാൻ ഒരു സ്‌ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഇത് പറയാൻ തയാറാകുമെന്നും തോന്നുന്നില്ല.

അപ്പൊ നമ്മള് മാറിയിട്ടുണ്ട് എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാൻ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്. നമ്മൾ മാറുന്നുണ്ട് ഇനിയും മാറുമെന്നായിരുന്നു താരം കുറിച്ചത്.

അതേ സമയം നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ചേച്ചീ അല്ലേ വീട്ടിലെ എല്ലാ പെണ്ണുങ്ങളും ജോലിക്ക് പോയാൽ അടുക്കള പണി ചെയ്യാൻ വീട്ടിൽ ആരും ഇല്ലെന്ന് പറയുന്ന ഭർത്താവ് ഉള്ള സീരിയലിൽ ഉള്ളത്. അത് എന്താ നിങ്ങൾ ഇടുമ്പോൾ ബർമുഡ നമ്മൾ ഇടുമ്പോൾ വള്ളി നിക്കർ’ എന്നായിരുന്നു ഒരാളുടെ കമന്റ്.

ആണുങ്ങൾ വീട്ടച്ഛൻ ആവുന്നതും ഒരു കുറവല്ലെന്നും പറഞ്ഞിരുന്നു, കേട്ടിരുന്നോ’ എന്നാണ് അശ്വതി ഈ കമന്റിന് നൽകിയ മറുപടി.

Advertisement