സുമംഗലി ഭവ എന്ന സീരിയലിൽ നിന്നും എനിക്ക് കിട്ടിയത് രണ്ട് കാര്യങ്ങൾ ആണ്: വെളിപ്പെടുത്തലുമായി പ്രമോദ് മണി

100

സീ കേരളത്തൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ സുമംഗലി ഭവ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. മികച്ച സ്വീകാര്യതയും പിന്തുണയും നേടി മുന്നേറുകയാണ് ഈ പരമ്പര ഇപ്പോൾ.

സുമംഗലി ഭവ സീരിയലിൽ അണിനിരക്കുന്ന താരങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായി മുന്നേറുകയാണ് സീരിയൽ.
ഈ പരമ്പയിലേക്ക് ജോയിൻ ചെയ്യുന്നതിന്റെ സന്തോഷം അറിയിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് പ്രമോദ് മണി.

Advertisements

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. പോസിറ്റീവായും വില്ലത്തരമുള്ള കഥാപാത്രവുമായും സജീവമാണ് താരം. സുമംഗലി ഭവയിൽ നെഗറ്റീവ് എൻട്രിയുമായാണ് വരവെന്നും താരം വ്യക്തമാക്കിയിരുന്നു.

നിരവധി പേരായിരുന്നു താരത്തിൻറെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചെത്തിയത്. സുമംഗലി ഭവ എന്ന സീരിയലിൽ ജോയിൻ ചെയ്തപ്പോൾ എനിക്ക് കിട്ടിയത് രണ്ട് കാര്യങ്ങൾ ആണ്. ഒന്ന് നല്ലൊരു വേഷം, രണ്ട് റിച്ചാർഡ് എന്ന നല്ലൊരു സുഹൃത്തിനെ.

രണ്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെ. ഇന്ന് മുതൽ ഭദ്രൻ എന്ന കഥാപാത്രമായി ഞാൻ വരുന്നു, കാണാൻ മറക്കണ്ട, സീ കേരളത്തിൽ, ഇന്ന് രാത്രി മുതൽ 10 മണിക്ക്. നന്ദി ഡയറക്ടർ എഎം നസീർ, കിഷോർ ഏട്ടൻ.

പന്ത്രണ്ടര മിനിറ്റ് സീൻ, അതിൽ രണ്ടര മിനിറ്റ് സിംഗിൾ ഷോട്ട് , ഭദ്രൻ എന്ന എന്റെ കഥാപാത്രത്തിന്റെ നെഗറ്റീവ് ഗെറ്റപ്പ് എൻട്രി, ഒരുപാട് നല്ല അഭിപ്രായം എനിക്ക് നേടി തന്ന ഒരു വേഷം, കാണുക അഭിപ്രായം അറിയിക്കുക. തിങ്കൾ മുതൽ ശനി വരെ സീ കേരളത്തിൽ സുമംഗലി ഭവ, രാത്രി 10 മണിയെന്നുമായിരുന്നു പ്രമോദ് മണി തന്റെ പോസ്റ്റിൽ പറഞ്ഞത്.

Advertisement