മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും ആരാധകർക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് ശ്രീലയ. അമ്മയ്ക്കും ചേച്ചിക്കും പിന്നാലെയായാണ് ശ്രീലയയും അഭിനയ രംഗത്തേക്ക് എത്തിയത്. ശ്രീലയ വീണ്ടും വിവാഹിതയായെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. റോബിനെയാണ് ശ്രീലയ വിവാഹം ചെയ്തത്.
മിനിസ്‌ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രീലയ. റോബിനാണ് വരൻ. വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നു. ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. 2017 ലാണ് ശ്രീലയ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെ വിവാഹം ചെയ്യുന്നത്.
പിന്നീട് ഇരുവരും വിവാഹമോചിതരായി. സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മിയും ബാലതാരമായി വന്ന് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടിയ അഭിനേത്രിയാണ്.
വിവാഹവിരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം വിവാഹവിരുന്നിൽ പങ്കെടുക്കാനായെത്തിയിരുന്നു. ശ്രീലയയുടെ രണ്ടാം വിവാഹമാണ് ഇതെന്നറിഞ്ഞതോടെ പ്രേക്ഷകരും സംശയത്തിലാണ്. വിവാഹവിരുന്നിന്റൈ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്.
സിനിമ സീരിയൽ രംഗത്തുനിന്നും നിരവധി പേരാണ് ശ്രീലയേയും റോബിനേയും ആശീർവദിക്കാൻ എയെത്തിയത്. ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. താരം വിവാഹമോചിതയായതിനെക്കുറിച്ച് അറിഞ്ഞതേയില്ലെന്നായിരുന്നു സീരിയൽപ്രേമികൾ പറഞ്ഞത്.
ജയകൃഷ്ണൻ, ധർമ്മജൻ ബോൾഗാട്ടി, ചിലങ്ക, മോനിഷ. മീനാക്ഷി തുടങ്ങിയവരെല്ലാം ശ്രീലയെ കാണാനായെത്തിയിരുന്നു. ലയക്കുട്ടി എന്നും സന്തോഷത്തോടെ ഇരിക്കട്ടെയെന്നായിരുന്നു എല്ലാവരും ആശംസിച്ചത്. അതീവ സന്തോഷത്തോടെയായിരുന്നു താരങ്ങളെല്ലാം ചടങ്ങിനായെത്തിയത്.
ലിസി ജോസിനേയും ശ്രുതി ലക്ഷ്മിയേയും പിന്തുടർന്നാണ് ശ്രീലയയും അഭിനയ രംഗത്തേക്കെത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന പ്രിയപ്പെട്ടവളിലാണ് താരം ഒടുവിലായി അഭിനയിച്ചത്. അവന്തിക മോഹന് പകരമായാണ് താരം ഈ സീരിയലിലേക്ക് എത്തിയത്.
ലോക് ഡൗണായതോടെ കേരളത്തിലേക്ക് എത്താൻ പറ്റാതെ വന്നപ്പോഴായിരുന്നു അവന്തിക പരമ്പരയിൽ നിന്നും പിൻവാങ്ങിയത്. ശ്രീലയയുടെ വിവാഹവാർത്ത വൈറലായി മാറിയതോടെയായിരുന്നു ഡിവോഴ്സിനെക്കുറിച്ചും പ്രേക്ഷകർ ചോദിച്ചത്. നിരവധി പേരാണ് വീഡിയോക്ക് കീഴിൽ കമന്റുകളുമായെത്തിയത്.
വിവാഹമോചനം കഴിഞ്ഞോ, എന്നായിരുന്നു, അതേക്കുറിച്ച് അറിഞ്ഞതേയില്ലല്ലോയെന്നായിരുന്നു ചിലരുടെ ചോദ്യം. രണ്ടാമതും വിവാഹിതയായി എന്ന് കേട്ടതോടെ അതെന്തിലാണ് ഹൈലൈറ്റ് ചെയ്ത് പറയുന്നതെന്നായിരുന്നു വേറെ ചിലരുടെ ചോദ്യം.
നഴ്സിങ്ങ് മേഖലയിൽ നിന്നുമെത്തി അഭിനേത്രിയായി മാറുകയായിരുന്നു ശ്രീലയ. തനിക്ക് പറ്റിയ മേഖലയല്ല അതെന്ന് മനസ്സിലായതിന് ശേഷമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. അസുഖബാധിതരേയും അവരുടെ വേദനകളുമൊന്നും കണ്ടുനിൽക്കാനുള്ള മനക്കരുത്ത് തനിക്കില്ലായിരുന്നു. അതിനാലാണ് നഴ്സിങ്ങ് മേഖലയിൽ നിന്നും മാറിയതെന്നും താരം പറഞ്ഞിരുന്നു. ഭാഗ്യദേവതയിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്.