കറുപ്പണിഞ്ഞ് ദിലീപും കാവ്യാ മാധാവനും, പ്രിയ താരദമ്പതികളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

117

മലയാള സിനിമാ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ബാലതാരമായി സിനിമയിലെത്തി പിൽക്കാലത്ത് നായികയായി മാറിയതാണ് കാവ്യ മാധവൻ. ദിലീപാവട്ടെ മിമിക്രി വേദിയിൽ നിന്നും അഭിനയ രംഗത്തെത്തി സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു.

മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. 2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ഗോസിപ്പുകൾക്കിടയെും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകിയായിരുന്നു ഇവരുടെ വിവാഹം നടന്നത്.

Advertisements

സ്‌ക്രീനിലെ ഭാഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിരവധി പഴികൾ കേട്ടു. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ അതിന്റെ വഴിക്ക് വിട്ട് സന്തോഷപൂർവ്വമായി ജീവിക്കുകയാണ് ഇവർ.ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നെയും വരെ തുടരുകയായിരുന്നു.

രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചത് മകളാണെന്നും, തന്റെ പേരിൽ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് വിവാഹസമയത്ത് പറഞ്ഞത്.

ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിൽ മിക്കവയും സൂപ്പർഹിറ്റായിരുന്നു. കാവ്യ മാധവൻ ആദ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

നിരന്തരം വാർത്തകളിൽ ഇടം നേടുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെത്തിയ ദിലീപ് കാവ്യ ദമ്പതികളുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കറുപ്പണിഞ്ഞായിരുന്നു ഇരുവരും വിവാഹത്തിൽ പങ്കെടുത്ത്.

മൈക്കെടുത്ത് അതീവ സന്തോഷത്തോടെ വേദിയിൽ സംസാരിക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം ആരാധകർ അറിയാറുണ്ട്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി തിളങ്ങാറുണ്ട് താരം. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് എത്തിയ കാവ്യ മാധവന്റേയും ദിലീപിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊാണ്ടിരിക്കുകയാണ്.

ഫാൻസ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാമായി നിറഞ്ഞുനിൽക്കുകയാണ് ഇരുവരും. കറുപ്പ് കുർത്തിയണിഞ്ഞായിരുന്നു ദിലീപ് എത്തിയത്. കറുപ്പും സാൽവാറിനൊപ്പം ചുവന്ന ദുപ്പട്ടയുമായാണ് കാവ്യ മാധവനെത്തിയത്. വിവാഹവേദിയിൽ മൈക്കെടുത്ത് സംസാരിക്കുന്ന കാവ്യ മാധവന്റെ ഫോട്ടോയും പുറത്തുവന്നിരുന്നു.

കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്. ആരുടെ വിവാഹമാണ് ഇതെന്നുള്ള ചോദ്യങ്ങളും ആരാധകർ ഉന്നയിച്ചിരുന്നു. നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങിലെ ഫോട്ടോയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം.

ദിലീപിന്റെ ആത്മാർത്ഥ സുഹൃത്തായ നാദിർഷയുടെ മകളുടെ എൻഗേജ്മെന്റ് കഴിഞ്ഞത് അടുത്തിടെ ആയിരുന്നു. മീനാക്ഷിയും കാവ്യ മാധവനുമെല്ലാം തിളങ്ങിയ ചടങ്ങായിരുന്നു ഇത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് മുന്നോടിയായി കാവ്യ മാധവൻ തന്നെ കാണാനായെത്തിയിരുന്നുവെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റായ ഉണ്ണി പറഞ്ഞിരുന്നു.

മുടിയിലും ഇത്തവണ താൻ പരീക്ഷണം നടത്തിയിരുന്നുവെന്നും ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാൻ ആവുന്നില്ലെന്നും ഉണ്ണി കുറിച്ചിരുന്നു. കാവ്യ മാധവൻ തന്റെ അടുത്ത സുഹൃത്താണെന്നും, വിവാഹത്തിന് കാവ്യയെ അണിയിച്ചൊരുക്കിയതോടെയാണ് എല്ലാവരും തന്നെ തിരിച്ചറിഞ്ഞതെന്നും ഉണ്ണി പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഉണ്ണിയുടെ പോസ്റ്റും വൈറലായി മാറിയിരുന്നു.

വിശേഷ ദിവസങ്ങളിൽ കാവ്യയ്ക്കായി മേക്കപ്പിടുന്നത് താനാണെന്നും ഉണ്ണി തുറന്നു പറഞ്ഞിരുന്നു. മഹാലക്ഷ്മിയുടെ നൂലുകെട്ടിനും ആദ്യ പിറന്നാൾ ആഘോഷത്തിനുമെല്ലാം കാവ്യയെ അണിയിച്ചൊരുക്കിയതിന് പിന്നിൽ ഉണ്ണിയായിരുന്നു.

Advertisement