മോഹൻലാൽ കഥയെഴുതി അഭിനയിച്ച് 12 വർഷങ്ങൾക്കു മുമ്പ് പൂർത്തിയായ സ്വപ്നമാളിക ഇതുവരെ വെളിച്ചം കാണാത്തിന്റെ കാരണം ഇതാണ്

11969

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം ദ കംപ്ലീറ്റ് ആക്ഠർ മോഹൻലാൽ എന്ന നടൻ ശരിക്കും മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ്. മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.

അഭിനയത്തോടൊപ്പം തന്നെ നിർമ്മാതാവ്, ഗായകൻ തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ച ആളാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയാൻ പോകുന്ന ചിത്രമാണ് ബറോസ്. ഉടൻ തന്നെ ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

Advertisements

അതേ സമയം വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം ഒരു സിനിമക്ക് വേണ്ടി കഥയെഴുതിയിട്ടുണ്ടെന്നത് അധികം ആർക്കും അറിയാത്ത ഒരു വാസ്തവമാണ്. സ്വപ്നമാളിക എന്നാണ് ആ ചിത്രത്തിന്റെ പേര്. കരിമ്പിൽ ഫിലിംസിന്റെ ബാനറിൽ മോഹൻദാസ് നിർമ്മിച്ച ചിത്രം കെഎ ദേവരാജനാണ് സംവിധാനം ചെയ്തത്.

Also Read
ആക്ഷൻ പറഞ്ഞിട്ടും ഡയലോഗ് പറയാൻ താമസിക്കുന്നു എന്ന് തന്നെ കുറിച്ച് പരാതി പറഞ്ഞ തെലുങ്ക് സംവിധായകന് മാസ്സ് മറുപടി കൊടുത്ത് മോഹൻലാൽ

മലയാള മനോരമ ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ച മോഹൻലാലിന്റെ തർപ്പണം എന്ന കഥയാണ് സ്വപ്നമാളികയായി മാറിയത്. മോഹൻ ലാലിന്റെ കഥയെ തിരക്കഥ രൂപത്തിലേക്ക് മാറ്റിയത് സുരേഷ് ബാബുവാണ്.

മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഇസ്രയേൽ നടിയായ എലേന നായികയായി എത്തിയിരുന്നു.
ഇവരെ കൂടാതെ ഇന്നസെന്റ്, ബാബു നമ്പൂതിരി, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, സാജു കൊടിയൻ, അഭിലാഷ്, സുകുമാരി, ഊർമ്മിള ഉണ്ണി, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങി നിരവധി നടീനടന്മാർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അപർണയുടെ വരികൾക്ക് ജയ്കിഷൻ സംഗീതം നൽകിയ ചിത്രത്തിലെ പാട്ടുകൾ അന്ന് റിലീസ് ആയിരുന്നു.വാരണാസിയിൽ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം, നിർമ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിന്നീട് മുടങ്ങി. കുറച്ച് നാളുകർക്ക് ശേഷം ഒറ്റപ്പാലത്ത് വച്ച് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളും പൂർത്തിയാക്കി.

നിർമ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തിരക്കഥയിൽ ചില വലിയ മാറ്റങ്ങൾ വരുത്തിയാണ് ഒറ്റപ്പാലത്തെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. അപ്പു നായർ എന്ന ഡോക്ടർ തന്റെ അച്ഛന്റെ അസ്ഥി ഒഴുകുന്നതിനായി വാരണാസിയിൽ വരുമ്പോൾ അവിടെ വച്ച് തന്റെ ഭർത്താവിന്റെ ചടങ്ങുകൾ ചെയ്യാൻ വരുന്ന ഡോക്ടറായ രാധ കാർമെൽ എന്ന വിദേശ സ്ത്രീയെ പരിചയപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥ.

ഏറെ പ്രതീക്ഷകളുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ നായകനും തിരക്കഥകൃത്തും സംവിധായകനും തമ്മിൽ ഒറ്റപ്പാലത്തെ ഷെഡ്യൂളിന് ശേഷമുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ഇപ്പോഴും കുരുക്കിൽപ്പെട്ടു കിടക്കുകയാണ്. മോഹൻലാൽ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രം എന്ന പേരിലാണ് സ്വപ്നമാളിക എന്ന ഡ്രീം പ്രൊജക്റ്റ് 2007 ൽ തുടങ്ങിയത്.

2008 ൽ പുറത്തുവരും എന്നായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമ ഇതുവരെയും റിലീസ് ആയിട്ടില്ല. ചിത്രത്തിന്റെ ട്രെയിലറും, വാർത്തകളും യൂട്യൂബിൽ ലഭ്യമാണ്. ട്രെയിലറിൽ മോഹൻലാലിന് വേണ്ടി മറ്റാരോ ആണ് ശബ്ദം നൽകിയിരിക്കുന്നത്.

Also Read
ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറയും, കൊടുക്കുന്ന സീൻ ചെയ്യാനും മടി : മമ്മൂട്ടിയ്‌ക്കെതിരെ വിമർശനവുമായി ബൈജു കൊട്ടാരക്കര

തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിന്റെ പേരിൽ മോഹൻലാലും സുരേഷ്ബാബുവും സംവിധായകൻ ദേവരാജിനെതിരെ കോടതിയെ സമീപിക്കാൻ പോകുന്നു എന്നൊക്കെ 2008ൽ ചിത്രത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് അനന്തൻ വിജയൻ എന്നയാളാണ്.

വെളിച്ചം കാണാതെ പോയ സിനിമ എന്ന ക്യാപ്ഷൻ നൽകിയാണ് അനന്തൻ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്താണ് സിനിമ പുറത്തിറങ്ങാൻ തടസ്സം എന്ന ചോദ്യമാണ് സിനിമ ആരാധകരെല്ലാം ഇപ്പോൾ ഒരുപോലെ ചോദിക്കുന്നത്. എത്രയും വേഗം സിനിമ പുറത്തിറങ്ങട്ടെയെന്ന ആശംസയും ആരാധകർ പങ്കു വെയ്ക്കുന്നുണ്ട്.

Advertisement