അയ്യോ എനിക്ക് നാണം വരുന്നു, അല്ലെങ്കിൽ വേണ്ട പോസ് ചെയ്യാം;ഗ്ലാമർ ഫോട്ടോഷൂട്ടിൽ പ്രിയ വാര്യർ പറയുന്നത് കേട്ടോ, തലയിൽ കൈവെച്ച് ആരാധകർ

1270

ഒരൊറ്റ കണ്ണടക്കലിലൂടെ നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഏക താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർലുലവിന്റെ ഒരു അഡാറ് ലവ് എന്ന സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമായിരുന്നു പ്രിയയ്ക്ക് ആരാധകരെ സമ്മാനിച്ചത്.

പാട്ട് ഹിറ്റായതോടെ പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിച്ചു. ലോകത്തുള്ള പല പ്രമുഖരെയും കടത്തിവെട്ടിയ റെക്കോർഡായിരുന്നു അത്. ഇപ്പോൾ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നിൽക്കുകയായിരുന്നു.

Advertisements

അതോടൊപ്പം തന്നെ നടിയെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോൾ പ്രിയ പങ്കുവെച്ചിരിക്കുന്ന രസകരമായ ചിത്രങ്ങൾ വൈറലാണ്. ആദ്യ ചിത്രത്തിൽ പോസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള നിമിഷമാണ്.

നാണം വരുന്നു എന്നാണ് പ്രിയ പറയുന്നത്. രണ്ടാമത്തെ ചിത്രത്തിൽ പോസ് ചെയ്യുന്നതായും കാണാം. കഴിഞ്ഞദിവസം പുതിയ വർഷത്തിൽ തന്റെ പ്രതിജ്ഞ എന്താണെന്ന് പ്രിയ ആരോധകരോട് പറഞ്ഞിരുന്നു.

ഇത് എല്ലാവരും മനസിൽ വയ്ക്കണമെന്നും പ്രിയ ഓർമിപ്പിക്കുന്നു. ഈ വർഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവർക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക.

മാറ്റാൻ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്‌നേഹിക്കുക, ഇതാണ് പ്രിയയ്ക്ക് എല്ലാവരോടും പറയാനുള്ളത്. അനൂപ് മേനോനൊപ്പമുള്ള നാൽപതുകാരന്റെ ഇരുപതുകാരി എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നടിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റിലീസിന് മുൻപ് വിവാദത്തിലായ ചിത്രം കൂടിയാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നതെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇത് നിഷേധിച്ച് അണിയറ പ്രവർത്തകർ പിന്നീട് രംഗത്തെത്തി.

ഒരു സസ്പെൻസ് ത്രില്ലർ സിനിമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുളളിയാണ് ശ്രീദേവി ബംഗ്ലാവുമായി എത്തുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ കണ്ണിറുക്കൽ സീനാണ് നടിയെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയാക്കിയത്.

മാണിക്യമലരായ പൂവി ഗാനരംഗം അന്ന് പുതുമുഖമായിരുന്ന പ്രിയയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറി. ഒറ്റ രാത്രികൊണ്ടാണ് മില്യൺ കണക്കിന് ഫോളോവേഴ്സിനെ പ്രിയ വാര്യർക്ക് ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്. പാട്ടിനൊപ്പം നടിയും സോഷ്യൽ മീഡിയയിൽ തരംഗമായി.

അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം അരങ്ങേറ്റം കുറിച്ചിരുന്നു താരം. ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. കന്നഡത്തിൽ വികെ പ്രകാശ് സംവിധാനം ചെയ്ത വിഷ്ണുപ്രിയ എന്ന പ്രണയ സിനിമയിലും പ്രിയ വാര്യർ അഭിനയിച്ചു.

Advertisement