വിവാഹത്തിന് വീട്ടുകാരുടെ സമ്മതം കിട്ടിയതിന് പിന്നാലെ അടിച്ച് പൊളിച്ച് എലീനയും രോഹിത്തും, കാമുകനൊപ്പം ന്യൂയർ ആഘോഷിച്ച് എലീന പടിക്കൽ

431

തന്റെ പ്രണയം വീട്ടുകാർ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് മിനിസ്‌ക്രീൻ അവതാരകയും ബിഗ് ബോസ് താരം കൂടിയായ എലീന പടിക്കൽ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം പതിപ്പിൽ വെച്ചാണ് ആര്യയുമായി സംസാരിക്കവേ തനിക്കൊരു പ്രണയമുണ്ടെന്ന് എലീന വെളിപ്പെടുത്തുന്നത്.

പിന്നാലെ അതേ കുറിച്ചുള്ള ചർച്ച പുറംലോകത്ത് നടന്നിരുന്നു. വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ടാണ് ബന്ധം മുന്നോട്ട് പോവാത്തതെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു. ബിഗ് ബോസിൽ നിന്നും വന്ന് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് വീട്ടുകാരുടെ സമ്മതം കിട്ടിയെന്നുള്ള സന്തോഷ വിവരം എലീന ആരാധകരുമായി പങ്കുവെക്കുന്നത്.

Advertisements

കാമുകൻ രോഹിത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ അടുത്തിടെ പല അഭിമുഖങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ച് ന്യൂയർ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 2020 ഒരു നശിച്ച വർഷമാണെന്ന് ഞാൻ വിചാരിച്ചു. എന്നാൽ ചില നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് നിങ്ങനെനിക്ക് മനസിലാക്കി തന്നു.

2014 മുതൽ 2021 വരെ എന്നാണ് രോഹിതിനൊപ്പമുള്ള ചിത്രത്തിന് എലീന നൽകിയിരിക്കുന്ന ക്യാപ്ഷൻ. എലീനയുടെ കൈയിൽ പിടിച്ചിരിക്കുന്ന രോഹിതാണ് ചിത്രത്തിലുള്ളത്. രസകരമായ കാര്യം പ്രതിശ്രുത വരന്റെ മുഖം എലീന കാണിക്കുന്നില്ലെന്നതാണ്. ഞാൻ അവനോട് സമ്മതം അറിയിച്ചു. നമ്മുക്കിനി ഒന്നിച്ച് നീങ്ങാം. ദുരൂഹമായി ഒന്നുമില്ല.

പക്ഷേ സംഭവിച്ച കാര്യങ്ങളിൽ ലജ്ജിക്കാതിരിക്കാൻ കഴിയുന്നില്ലെന്നുമാണ് രോഹിത്തിനെ മെൻഷൻ ചെയ്ത് കൊണ്ട് എലീന പറയുന്നത്. ഹാപ്പി ന്യൂയർ ബേബി എന്ന കമന്റുമായി രോഹിത്തും എലീനയുടെ പോസ്റ്റിന് മറുപടി കൊടുത്ത് എത്തിയിരുന്നു. അതേ സമയം ഇൻസ്റ്റാഗ്രാം പേജിലൂടെ എലീന പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളിലൊന്നും രോഹിത്തിന്റെ മുഖമില്ല.

ഇതിൽ പ്രതികരണവുമായി ആരാധകരും രംഗത്ത് വന്നിരുന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാം സമ്മതിച്ച് കഴിഞ്ഞില്ലേ. ഇനി എങ്കിലും അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കാമെന്നാണ് കൂടുതൽ പേർക്കും പറയാനുള്ളത്. കോഴിക്കോട് സ്വദേശിയായ രോഹിത്തും എലീനയും ബാംഗ്ലൂരിൽ വച്ച് 2014 ലാണ് ആദ്യമായി കണ്ടുമുട്ടുന്നത്.

കുറേ കാലം തന്റെ പുറകേ രോഹിത്ത് ഇഷ്ടം പറഞ്ഞ് നടന്നതിന് ശേഷമാണ് താൻ സമ്മതമറിയിച്ചത്. വീട്ടിൽ ആദ്യമേ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ബിഗ് ബോസിൽ പോയതിന് ശേഷമാണ് എന്റെ പ്രണയം ശക്തമാണെന്ന് അവർ അറിഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ എലീന വെളിപ്പെടുത്തിയിരുന്നു.

Advertisement