കേരളത്തിന്റെ മരുമകളായി വന്ന് മലയാള സിനിമയിലെ താരമായി മാറിയിരിക്കുകയാണ് നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മി. കഥകളി നടൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയാണ് ലക്ഷ്മി. ജനിച്ചത് തെക്കൻ ഫ്രാൻസിൽ ആണെങ്കിലും ഇപ്പോൾ കേരളമാണ് ലക്ഷ്മിക്ക് എല്ലാം.
മഴവിൽ മനോരമയിലെ ഡി ഫൈവ് ജൂനിയർ എന്ന പരിപാടിയിലൂടെ ലക്ഷ്മി ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായിരിക്കുകയാണ്. വിദേശികൾക്ക് ഇന്ത്യ എന്ന് കേൾക്കുമ്പോൾ പുച്ഛം ആണെങ്കിലും ലക്ഷ്മിയും മാതാപിതാക്കളും ഇന്ത്യയെയും ഇന്ത്യൻ കലാരൂപങ്ങളെയും സ്നേഹിക്കുകയും ചെയ്ത ആൾക്കാരാണ്.
മറിയം സോഫിയ എന്നാണ് ലക്ഷ്മിയുടെ യഥാർത്ഥ പേര്. നിരവധി സിനിമകളിലും ലക്ഷ്മി വേഷമിട്ടു. 13 വയസ്സിന് വ്യത്യാസമുണ്ട് ലക്ഷ്മിയും സുനിലും തമ്മിൽ. ആദ്യം ഇരുവരും കാണുമ്പോൾ ലക്ഷ്മിക്ക് 7 വയസ്സും സുനിലിന് 21 വയസ്സും ആയിരുന്നു പ്രായം. സോഫ്റ്റ് കൊച്ചിയിൽ കഥകളി അവതരിപ്പിക്കുക ആയിരുന്നു സുനിൽ.
ലക്ഷ്മിയുടെ അച്ഛനുമമ്മയും കലാകാരന്മാരായിരുന്നു. അവർക്ക് തങ്ങളുടെ മക്കൾ കഥകളി കാണണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യ ദിവസം കണ്ടത്. പിന്നീട് ഓരോ വർഷവും ലക്ഷ്മിയുടെ കുടുംബം നാട്ടിൽ എത്തുമ്പോൾ സുനിലിനെ കണ്ടു. ആ സൗഹൃദം ഇഷ്ടമായി പക്ഷേ ലക്ഷ്മിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു.
എന്നാൽ പ്രതിസന്ധികൾ മറികടന്ന് അവർ ഒന്നായി. അതേസമയം ഇരുണ്ട ഒരു ജീവിതകാലം കൂടി ലക്ഷ്മിക്ക് ഉണ്ട്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന സാഹചര്യങ്ങളിൽ നൃത്തം ചെയ്താണ് ലക്ഷ്മി അത് തരണം ചെയ്തത്.
സുനിലിനെ കല്യാണം കഴിക്കാൻ ഉറപ്പിച്ച സമയത്ത് ചില്ലിക്കാശുപോലും ലക്ഷ്മിയുടെ കയ്യിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്ന് വിസ തീർന്നതോടെ ലക്ഷ്മിക്ക് ഫ്രാൻസിലേക്ക് പോകേണ്ടിവന്നു. കയ്യിൽ നയാ പൈസ ഇല്ലാത്തതിനാൽ തെരുവിൽ പോലും നൃത്തം ചെയ്യേണ്ട ഗതികേട് ലക്ഷ്മിക്ക് ഉണ്ടായി.
വഴിയരികിൽ നിന്ന് ഭരതനാട്യം കളിച്ചു. ചുറ്റും കൂടി നിന്ന ആളുകൾ ആവശ്യപ്പെടുന്ന പാട്ടിനനുസരിച്ച് ഡാൻസ് കളിച്ചു. ഡാൻസ് പ്രാക്ടീസ് എന്ന നിലയിലായിരുന്നു ലക്ഷ്മി ഇതിനെ കണ്ടത്. നൃത്തത്തെ പ്രാണനായി കരുതിയിരുന്നതുകൊണ്ടാകാം ഇപ്പോൾ നൃത്തത്തിലും സിനിമയിലും എല്ലാം തിളങ്ങുകയാണ് ലക്ഷ്മി.
ജനിച്ചത് തെക്കൻ ഫ്രാൻസിൽ ആണെങ്കിലും ഇപ്പോൾ കേരളമാണ് ലക്ഷ്മിക്ക് എല്ലാം. മറിയം സോഫിയ എന്നാണ് ലക്ഷ്മിയുടെ യഥാർത്ഥ പേര്. കഥകളി നടൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയാണ് ലക്ഷ്മി. നിരവധി സിനിമകളിലും ലക്ഷ്മി വേഷമിട്ടു. 13 വയസ്സിന് വ്യത്യാസമുണ്ട് ലക്ഷ്മിയും സുനിലും തമ്മിൽ.
ആദ്യം ഇരുവരും കാണുമ്പോൾ ലക്ഷ്മിക്ക് 7 വയസ്സും സുനിലിന് 21 വയസ്സും ആയിരുന്നു പ്രായം. സോഫ്റ്റ് കൊച്ചിയിൽ കഥകളി അവതരിപ്പിക്കുകയായിരുന്നു സുനിൽ. ലക്ഷ്മിയുടെ അച്ഛനുമമ്മയും കലാകാരന്മാരായിരുന്നു. അവർക്ക് തങ്ങളുടെ മക്കൾ കഥ കളി കാണണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യ ദിവസം കണ്ടത്.
പിന്നീട് ഓരോ വർഷവും ലക്ഷ്മിയുടെ കുടുംബം നാട്ടിൽ എത്തുമ്പോൾ സുനിലിനെ കണ്ടു. ആ സൗഹൃദം ഇഷ്ടമായി പക്ഷേ ലക്ഷ്മിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ പ്രതിസന്ധികൾ മറികടന്ന് അവർ ഒന്നായി. ഡി ഫൈവ് ജൂനിയറിൽ ജഡ്ജായി എത്തിയതോടെ ലക്ഷ്മിക്ക് നിരവധി ആരാധകരും ഉണ്ട്. കൗമുദി ടിവിയിലെ മഹാഗുരു എന്ന പരിപാടിയിലും ലക്ഷ്മി അഭിനയിക്കുന്നുണ്ട്.