മലയാളി മിനിസ്ക്രീൻ വപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരം മൃദുല വിജയിയുടെയും നടൻ യുവ കൃഷ്ണയുടേയും വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങളാണ് കവിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ നിറഞ്ഞത്. അടുത്ത കുടുംബാംഗങ്ങളും സിനിമ സീരിയൽ രംഗത്തെ സുഹൃത്തുക്കളും ചടങ്ങിന് എത്തിയിരുന്നു.
വെളളയും നീലയും തീമിലായിരുന്നു ഒരുക്കങ്ങൾ. നീല ഉടുപ്പും വെളള പാവാടയും അണിഞ്ഞാണ് മൃദുല ചടങ്ങിന് എത്തിയത്. നീല കുർത്തയായിരുന്നു വേഷം. നീല നിറത്തിലെ പൂക്കളാണ് മൃദുല ചൂടിയിരുന്നതും. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്.
വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവ്വതി. സംഗീത നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം.
യുവയുടേയും മൃദുലയുടേയും ഒരു കോമൺ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ മുൻപ് സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണതുളസി യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്.
2021ൽ നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല. സഹതാരം രേഖ രതീഷ് വഴി വന്ന വിവാഹ ആലോചന ആയിരുന്നു ഞങ്ങളുടെതെന്ന് മൃദുലയും യുവകൃഷ്ണയും തുറന്നുപറഞ്ഞിരുന്നു.
അതേസമയം എൻഗേജ്മെന്റിന് പിന്നാലെ ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവരും മനസുതുറന്നു സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ.
മൃദുലയെ ജീവിത പങ്കാളിയായി കിട്ടിയതിൽ താൻ വളരെ ഹാപ്പിയാണെന്ന് യുവ പറയുന്നു. കാരണം ഇത്രയും ടാലന്റഡ് ആയിട്ടുളള ഒരു ആർട്ടിസ്റ്റിനെ ജീവിത പങ്കാളിയായി കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. കല്യാണം കഴിക്കുന്നുണ്ടെങ്കിൽ കഴിവുളള, ആളുകളെയെല്ലാം റെസ്പക്ട് ചെയ്യുന്ന ഒരാളെ വിവാഹം കഴിക്കണം എന്നുണ്ടായിരുന്നു.
വെറുതെ ഒരു പെണ്ണിനെ കല്യാണം കഴിച്ച് വീട്ടിൽ ഇരുത്തുക എന്ന കൺസപ്റ്റിനോട് തീർത്തും എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരാളാണ്, യുവ പറയുന്നു. അതേസമയം വിവാഹ കാര്യം ആദ്യം സീക്രട്ട് ആയിട്ട് വെച്ചേക്കുകയായിരുന്നു എന്ന് മൃദുല വിജയും പറഞ്ഞു. എൻഗേജ്മെന്റിന് രണ്ട് ദിവസം മുൻപ് ഇക്കാര്യം സോഷ്യൽ മീഡിയയിലൊക്ക വന്നു.
ഒരുപാട് പേര് മെസേജൊക്കെ അയച്ചു ഇത് ഫേക്ക് ആണൊന്നൊക്കെ ചോദിച്ച്. എന്നാൽ ഞാൻ ഒന്നിനും പ്രതികരിച്ചില്ല. സുഹൃത്തുക്കളോട് മാത്രമാണ് ഇക്കാര്യം പറഞ്ഞത്. ഈയൊരു സർപ്രൈസ് കഴിഞ്ഞ കുറച്ച് നാളുകളായിട്ട് എല്ലാവരോടും പറയണമെന്ന് കൊതിച്ചിരുന്നു. ഫേക്ക് ന്യൂസാണെന്നാണ് എല്ലാവരും കരുതിയത്.
യൂടൂബിലൊക്കെ ഒരു മാസം മുന്നേ ഒരു വീഡിയോ വന്നു. എന്നാൽ അന്നൊന്നും ആരും വിവാഹകാര്യം വിശ്വസിച്ചില്ല. എന്നാൽ അതിൽ പറഞ്ഞതെല്ലാം സത്യമായിരുന്നു. ശരിക്കും മഴവിൽ മനോരമയിലെ എഫ്ബി പേജിലൂടെയായിരുന്നു ആദ്യം ഞങ്ങളുടെ വിവാഹത്തെ കുറിച്ചുളള ഒരു പോസ്റ്റ് വന്നത്.
അന്ന് അവരുടെ സോഷ്യൽ മീഡിയ ഹെഡിന് ഞാനൊരു വോയിസ് നോട്ട് ഇടിട്ടുണ്ടായിരുന്നു. അപ്പോ അങ്ങനെയാണ് ആർട്ടിക്കിൾ കണ്ട് ഇത് സത്യമാണെന്ന് എല്ലാവർക്കും മനസിലായത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് കം ലവ് മാര്യേജാണെന്നും മൃദുലയും യുവയും അഭിമുഖത്തിൽ പറഞ്ഞു.