ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ബാല രക്ഷപ്പെട്ടു: അമൃത സുരേഷിന്റെ പുതിയ വിഡിയോയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

2487

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർസിംഗറിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയ ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ തന്നെ റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ അമൃതാ സുരേഷ് വാർത്തകളിൽ നിറഞ്ഞിരുന്നു.

ബിഗ് ബോസിൽ അനിയത്തി അഭിരാമി സുരേഷിനൊപ്പമാണ് അമൃത പങ്കെടുത്തത്. ബിഗ് ബോസിന് മുൻപ് ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഗായിക എല്ലാവർക്കും സുപരിചിതയായത്. പിന്നാലെ പിന്നണി ഗായികയായും അരങ്ങേറ്റം കുറിച്ചു അമൃതാ സുരേഷ്.

Advertisements

നടൻ ബാലയുമായുളള വിവാഹ മോചനത്തിന് ശേഷമാണ് അമൃത സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവായത്. ഗായികയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അമൃതാ സുരേഷിന്റെതായി മുൻപ് ഇറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗായിരുന്നു.

അടുത്തിടെ തന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചും ഗായിക എത്തി. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് ഈ വർഷമാദ്യം പിന്നണി ഗായികയായും അമൃത തിളങ്ങിയത്. യൂടൂബ് ചാനലിലൂടെയും തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഗായിക എത്താറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഗായകനും വോക്കലിസ്റ്റുമായ സാംസൺ സിൽവക്ക് ഒപ്പമുളള ഒരു വീഡിയോ ആണ് ബിഗ് ബോസ് താരം പോസ്റ്റ് ചെയ്തത്. ഞങ്ങടെ സംസൺ എന്നായിരുന്നു വീഡിയോയ്ക്ക് ക്യാപ്ഷനായി ഗായിക കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തിയത്.

അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ബാല രക്ഷപ്പെട്ടു എന്നൊക്കെയാണ് വിമർശകരുടെ കമന്റുകൾ ഏറെയും . അതേസമയം ഗായികയുടെ ഭാഗത്തുനിന്ന് ഇതിന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മുൻപ് സോഷ്യൽ മീഡിയയിൽ പലതവണ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഗായികയാണ് അമൃതാ സുരേഷ്. വിവാഹ മോചനത്തിന് ശേഷമാണ് നടിക്കെതിരെ ഇത്തരം കമന്റുകൾ വന്നു തുടങ്ങിയത്.

Advertisement