ആദ്യ ദിവസം തന്നെ മോഹൻലാലിന്റെ അഭിനയം അത്ര പോരല്ലോ എന്ന് കരുതി, പക്ഷ് സ്‌ക്രീനിൽ കണ്ടപ്പോഴാണ് ഞെട്ടിപ്പോയത്: വെളിപ്പെടുത്തലുമായി ലാൽ

5683

സിദ്ധീഖ് ലാൽ ജോഡികളുടെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയായിരുന്നു വിയറ്റ്‌നാം കോളനി. കൃഷ്ണമൂർത്തി എന്ന നായകനായി മോഹൻലാൽ തകർത്തഭിനയിച്ച സിനിമയായിരുന്നു അത്.

ഇപ്പോഴിതാ വിയറ്റ്‌നാം കോളനിയിൽ മോഹൻലാലും ഒന്നിച്ചുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് സിദ്ധീഖ് ലാൽ കൂട്ടുകെട്ടിലെ ലാൽ. മോഹൻലാലിനൊപ്പം ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തപ്പോഴാണ് ലാൽ അധികം പ്രസിദ്ധമല്ലാത്ത അനുഭവ കഥ പങ്കുവെച്ചത്.

Advertisements

മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണമാണ് ലാൽ പങ്കുവയ്ക്കുന്നത്. വിയറ്റ്നാം കോളനി സംവിധാനം ചെയ്യുന്ന സമയത്ത് ആദ്യ ദിവസം തന്നെ ലാൽ മോഹൻലാലിന്റെ അഭിനയം പോരല്ലോ എന്ന് കരുതിയതായി ലാൽ വ്യക്തമാക്കുന്നു.

വെറുതെ വന്നു നിൽക്കുന്നു, പോകുന്നു. ഇത് ശെരിയാകുന്നില്ലാലോ എന്ന് സിദ്ധിക്കിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെയും അഭിപ്രായം അതാണ്. എന്നാൽ പിന്നീട് അത് സ്‌ക്രീനിൽ കണ്ടപ്പോഴാണ് ഇതാണ് യഥാർത്ഥ അഭിനയം എന്ന് മനസിലായതെന്ന് ലാൽ പറയുന്നു.

Also Read
അവിടെ എത്തി ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ മൊത്തം ഒരു ഷോക്കായിരുന്നു: മോഹൻലാലിനെ കാണാനായി ബാംഗ്ലൂർ വരെ പോയ സാഹസിക കഥ പറഞ്ഞ് ആതിര മാധവ്

അഭിനയിക്കാതെ അഭിനയിക്കുന്ന കലയാണ് മോഹൻലാലിനുള്ളത് എന്ന് ലാൽ പറയുമ്പോൾ ചിരിയോടെ കേട്ടിരിക്കുകയാണ് മോഹൻലാൽ. അതേ സമയം അഭിനയത്തിൽ താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതും മോഹൻലാലിന്റെ അഭിനയത്തിന്റെ മാജിക് കണ്ടറിഞ്ഞാണ് എന്നും ലാൽ പറയുന്നു.

അതേ സമയം മോഹൻലാലുമായുള്ള സൗഹൃദമാണ് ഏറ്റവും കൗതുകകരമായ കാര്യമായി ലാൽ എടുത്തു പറയുന്നത്. എവിടെയെങ്കിലും വെച്ച് കാണുമ്പോൾ ഇയാളാണെന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് തോന്നിക്കും. സംസാരിക്കുമ്പോളും അടുത്തിടപഴകുമ്പോളും അങ്ങനെയൊരു അടുപ്പം തോന്നും. എന്നാൽ അവിടെ നിന്നും പോന്നു കഴിഞ്ഞാൽ പിന്നെ യാതൊരു കോണ്ടാക്ടുമില്ല.

പക്ഷെ കാണുമ്പോഴെല്ലാം അടുപ്പം തോന്നിക്കുന്ന ഒരു മാജിക് മോഹൻലാലിലുണ്ട് എന്ന് ലാൽ പറയുന്നു.
ഫാസിലിനൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്തതു കൊണ്ട് വ്യക്തിപരമായ അടുപ്പമുണ്ട് മോഹൻലാലിന്. ആ അടുപ്പം അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റ്‌റ് ഡയറക്ടർമാരോടും ഉണ്ട്.

അവരെന്നല്ല, ഏത് സിനിമയിലെയും അസ്സിസ്റ്റന്റ് ഡയറക്ടർമാരോടാണ് തനിക്ക് കൂടുതൽ അടുപ്പമെന്നും, സംവിധായകനോട് നേരിട്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ അവരോട് പറയുമെന്നും പറഞ്ഞാൽ സംവിധായകന്റെ ചീത്ത അവർ കേട്ടാൽ മതിയല്ലോ എന്നും മോഹൻലാൽ സരസമായി പറയുന്നു. അന്നു മുതൽ ലാലുമായി നല്ലൊരു സൗഹൃദം കെട്ടിപ്പടുത്താൻ ശ്രമിക്കാറുണ്ടായിരുന്നു എന്ന് മോഹൻലാൽ പറയുന്നു.

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി ലാലിനെയും സിദ്ദിഖിനെയും കണ്ടതെന്നും മോഹൻലാൽ പറയുന്നു. സൗഹൃദത്തിനിടക്ക് മോഹൻലാൽ ഒപ്പിച്ച കുസൃതിയും ലാൽ പങ്കു വയ്ക്കുന്നു.

ഒരു സിനിമാ ഷൂട്ടിങ്ങിനിടെ ലാലുമായി സംസാരിച്ച് നിൽകുമ്പോൾ കെ പി ഉമ്മർ നടന്നു പോകുകയാണ്. അപ്പോൾ ഒരു കാര്യവുമില്ലാതെ അയ്യോ, ലാലേ അങ്ങനെ പറയല്ലേ. ഒന്നുമില്ലേലും പ്രായമായ ആളല്ലേ എന്ന് മോഹൻലാൽ ലാലിനോട് പറഞ്ഞു അത് കേട്ട കെപി ഉമ്മർ തിരികെ വന്ന് ലാലിനോടായി പറഞ്ഞു മൂന്നക്ഷരം അത് നഷ്ടപ്പെടുത്തരുത്.

Also Read
അമ്മയുടെ സ്നേഹവും അച്ഛന്റെ സംരക്ഷണവും തന്നെ നൽകണം, അത് പറയുന്നത്ര എളുപ്പമല്ല: അമൃതാ സുരേഷ് പറയുന്നു

ഇന്നും മോഹൻലാലിന്റെ ഇത്തിരി കടന്നു പോയ ആ തമാശ ലാൽ ഓർത്തു വെച്ചിട്ടുണ്ട്. സെറ്റിൽ ബോറടിച്ചിരിക്കുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുമെന്നാണ് മോഹൻലാലിന്റെ രസകരമായ മറുപടി. അതേ സസമയം മലയാള സിനിമയിൽ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് മോഹൻലാൽ. എപ്പോഴും സംസാരിച്ചില്ലെങ്കിലും യാതൊരു കോൺടാക്റ്റ് ഇല്ലെങ്കിലും നേരിൽ കാണുമ്പോൾ ഒരു ആത്മബന്ധം മോഹൻലാൽ പുലർത്താറുണ്ട് എന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്.

Advertisement