സ്ഥിരം ക്ലീഷേ ലവ് ആയിരുന്നു, എന്നെ സ്വന്തമാക്കണമെന്ന വാശിയിലായിരുന്നു പുള്ളിക്കാരൻ: കാമുകൻ രോഹിത്തിനെ കുറിച്ച് വാചാലയായി എലീന പടിക്കൽ

998

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയരായ മത്സരാർഥികളിൽ ഒരാളായിരുന്നു അവതാരക കൂടിയായ എലീന പടിക്കൽ. ബിഗ് ബോസിലൂടെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കാനും എലീനയ്ക്ക് കഴിഞ്ഞു.

ബിഗ് ബോസ് ഷോയിൽ ആയിരിക്കുന്ന സമയത്ത് നടി ആര്യയോടാണ് എലീന തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നത്. അന്ന് മുതൽ എലീനയുടെ പ്രണയത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. മത്സരശേഷം പുറത്ത് വന്നപ്പോഴും വീട്ടുകാർ തങ്ങളുടെ പ്രണയം അംഗീകരിച്ചില്ലൊന്നാണ് എലീന പറഞ്ഞത്.

Advertisements

അതേ സമയം കഴിഞ്ഞ ദിവസം ഇരുവീട്ടുകാരുടെയും സമ്മതം ലഭിച്ചുവെന്ന കാര്യം എലീന വെലിപ്പെടുത്തിയിരുന്നു. ഒപ്പം തന്റെ കാമുകനായ രോഹിത്തിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ രോഹത്തിനെ ആദ്യമായി പരിചയപ്പെട്ടത് മുതൽ വീട്ടുകാർ സമ്മതിച്ചത് വരെയുള്ള കാര്യങ്ങൾ എലീന തുറന്ന് പറഞ്ഞിരിക്കുകയാണ്.

വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെയാണ് എലീനയുടെ വെളിപ്പെടുത്തൽ. എലീന പടിക്കലിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടായ രോഹിത്തിനെ ഞാൻ ആദ്യം കാണുന്നത് ബാംഗ്ലൂരിൽ വച്ചാണ്. അന്ന് ഞാൻ ഡിഗ്രിയ്ക്കും രോഹിത് ബിടെക്കിനും പഠിക്കുകയായിരുന്നു. ഫ്രണ്ടിന്റെ വാട്സാപ് ഡിപിയിൽ എന്റെ ഫോട്ടോ കണ്ട് പരിചയമുണ്ടല്ലോ ആരാണെന്ന് ചോദിച്ചു.

ഞാനപ്പോൾ ആങ്കറിങ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ രോഹിത് ഫ്രണ്ടിനെ കാണാൻ വന്നപ്പോൾ ഹായ് പറഞ്ഞ് തുടങ്ങിയതാണ്. ഞങ്ങളുടേതും സ്ഥിരം ക്ലീഷേ ലവ് ട്രാക്ക് തന്നെയായിരുന്നു. ആദ്യം ഫേസ്ബുക്കിലൂടെയും പിന്നാലെ എന്റെ നമ്പറെടുത്ത് വാട്സാപ്പിലൂടെയും ഹായ് പറയുന്നു. വീണ്ടും വീണ്ടും ഹായ് വരുന്നു.

വൈകാതെ പ്രൊപ്പോസ് ചെയ്യുന്നു, ഞാൻ നോ പറയുന്നു. കുറേ സർപ്രൈസുകൾ തരുന്നു. അങ്ങനെ ആയിരുന്നു തുടക്കം. ചെന്നൈയിലാണ് രോഹിത് പഠിക്കുന്നത്. അവിടെ നിന്നും വീക്കെൻഡിൽ എന്നെ കാണാൻ സർപ്രൈസായി ബാംഗ്ലൂരിൽ വരും.

ഇംപ്രെസ് ചെയ്യാനായി മാക്സിമം ശ്രമിച്ചു. ഒടുവിൽ 2014 അവസാനമായപ്പോഴെക്കും ഞാനും അടുത്തു. അതുവരെ ചെറിയൊരു ഗ്യാപ്പ് ഇട്ട് നിൽക്കുവായിരുന്നു. പക്ഷേ എന്നെ സ്വന്തമാക്കണമെന്ന വാശിയിലായിരുന്നു പുള്ളിക്കാരൻ.രോഹിത്തിനോട് പ്രണയത്തിന് സമ്മതം മൂളിയതിനൊപ്പം കുറച്ച് ഡിമാന്റുകളും ഞാൻ മുന്നോട്ട് വച്ചിരുന്നു.

ചീപ്പ് റൊമാൻസിനൊന്നും എനിക്ക് താൽപര്യമില്ല. ചുറ്റി കറക്കമൊന്നുമില്ല. വീട്ടിൽ പറയാം. അവരുടെ താൽപര്യം പോലെ ബാക്കി കാര്യങ്ങൾ എന്നൊക്കെയായിരുന്നു എന്റെ ഡിമാന്റുകൾ. രോഹിത്തിനോട് സമ്മതം അറിയിച്ചതിന് പിന്നാലെ അപ്പ ഫിലിപ്പോസ് പടിക്കലിനോടും അമ്മ ബിന്ദുവിനോടും കാര്യങ്ങൾ പറഞ്ഞു.

പഠനം കഴിയട്ടേ എന്നിട്ട് നോക്കാമെന്ന് അപ്പ പറഞ്ഞു. പഠനം കഴിഞ്ഞ ഉടൻ തന്നെ രോഹിത് ജോലിയ്ക്ക് കയറി. പിന്നീട് സ്വന്തം ബിസിനസ് ആരംഭിച്ചു. കഴിഞ്ഞ വർഷം വീട്ടിൽ ഒന്നും കൂടി പറയാമെന്ന് തീരുമാനിച്ചു. പക്ഷേ അവർ സമ്മതിച്ചില്ല. ഞാനും വിട്ട് കൊടുത്തില്ല. സമ്മതിക്കുമ്പോൾ നടത്തി തന്നാൽ മതിയെന്ന് പറഞ്ഞു.

അല്ലാതെ ഒളിച്ചോടാനും പട്ടിണി കിടക്കാനൊന്നും പ്ലാനില്ല എന്ന നിലപാടിലാണ്. വീട്ടിൽ ഞാനും അപ്പയും അമ്മയും വളരെ ഫ്രണ്ട്ലിയാണ്. ഇടയ്ക്കിടെ ചോദിക്കും. എന്താണ് അപ്പന്റെ പ്ലാൻ നടക്കുമോ ഇല്ലയോ? അതിനപ്പുറം വഴക്കോ ബഹളമോ ഇല്ല. ബിഗ് ബോസ് ഷോ യിൽ നിന്നും ആര്യ ചേച്ചിയോട് ഞാൻ രോഹിത്തിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഞങ്ങൾ സ്ട്രോങ്ങ് ആണെന്ന് വീട്ടുകാർക്ക് മനസിലായത്.

അപ്പോഴും രണ്ട് വീട്ടുകാരും കട്ടയ്ക്ക് നോ എന്ന തീരുമാനത്തിലാണ്. ഒടുവിൽ കഴിഞ്ഞ മാസം രണ്ട് വീട്ടുകാരും തമ്മിൽ സംസാരിച്ച് ഓക്കെ പറഞ്ഞു. ജനുവരി 28 നാണ് നിശ്ചയം. വിവാഹം പിന്നാലെയുണ്ടാവും. എന്നെ പോലെ അച്ഛൻ പ്രദീപിനും അമ്മ ശ്രീയ്ക്കും ഒറ്റ മകനാണ് രോഹിത്. അവരുടെ നാട് കോഴിക്കോടാണെന്നും എലീന വെളിപ്പെടുത്തുന്നു.

Advertisement