തുണ്ടുപടത്തിൽ കൂടി ശ്രദ്ധ നേടി, ഇപ്പോൾ ചെമ്പരത്തി സീരിയലിലെ നന്ദന; ഈ താരം ശരിക്കും ആരാണെന്ന് അറിയാമോ

28914

മലയാളം മിനി സ്‌ക്രീൻ സീരിയൽ ആരാധകരായ പ്രേക്ഷകർക്ക് ഇപ്പോൾ ഏറ്റവും അടുത്തറിയുന്ന മുഖമാണ് ബ്ലസി കുര്യൻ. മലയാളത്തിലെ മുൻനിര ചാനലുകളിലെ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ട് തന്റെ കഴിവ് തെളിയിച്ച നായിക കൂടിയാണ് ബ്ലസി കുര്യൻ.

അതുകൊണ്ടുതന്നെ മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരം എന്ന പദവി ഇപ്പോൾ ബ്ലസി കുര്യൻ ഉണ്ട്. സീ കേരളം സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ ചെമ്പരത്തി സീരിയലിലെ നന്ദന എന്ന കഥാപാത്രത്തെയാണ് ബ്ലെസ്സി ഇപ്പോൾ അവതരിപ്പിക്കുന്നത്.

Advertisements

ഇതേ സീരിയൽ സീ തമിഴിൽ വൻ വിജയമായതിന് പിന്നാലെ ആണ് സീ കേരളത്തിൽ റീമേക്ക് ചെയ്ത് എത്തിയത്. മലയാളത്തിൽ ചെമ്പരത്തി എന്നാണ് പേര് എങ്കിൽ സെമ്പരത്തി എന്നാണ് തമിഴിൽ പരമ്പരയുടെ പേര്. മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റായി നിൽക്കുന്ന സീരിയൽ ആയതുകൊണ്ട് തന്നെ താരങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടവും ആണ്.

റേറ്റിങ്ങിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്പരത്തി സീരിയലിൽ ഒരു പ്രധാന കഥാപാത്രം ആണ് നന്ദന. മുൻപ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ ബ്ലസ്സി ഇപ്പോൾ സീരിയലിലെ നന്ദന എന്ന കഥാപാത്രത്തിന്റെ മറ്റൊരു മുഖം വ്യത്യസ്തമായ രീതിയിൽ അഭിനയിക്കുന്നുണ്ട്. ഒരേ സമയത്ത് തനിക്ക് ഇങ്ങനെയുള്ള കഥാപാത്രങ്ങളും വഴങ്ങുമെന്ന് നന്ദന തെളിയിക്കുകയാണ്.

Also Read
അച്ഛന്റെ വിയോഗം ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, സിനിമയിലെത്തിയെ സഹോദരങ്ങളെ പഠിപ്പിക്കാൻ, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ: നടി ലളിത ശ്രീയുടെ സങ്കട ജീവിതം

അവതാരകയിൽ നിന്നും അഭിനയ ലോകത്തിലേക്ക് എത്തിയ ബ്ലെസ്സി കുര്യൻ ആണ് നന്ദനയുടെ വേഷത്തിൽ എത്തിയത്. കൈരളി വീ ചാനലിലെ എക്സ് ഫാക്ടർ അവതരിപ്പിച്ചതോടെയാണ് ബ്ലെസി ശ്രദ്ധേയയായത്. ശേഷം അമൃതയിൽ ടിവിയിൽ കുക്കറി ഷോ അവതരിപ്പിച്ചു. കപ്പ ടിവിയിലും അവതാരകയായി.

ഏഷ്യനെറ്റിൽ ടേസ്റ്റ് ടൈം എന്ന ഷോയിലൂടെയും ശ്രദ്ധ നേടിയ ബ്ലെസ്സി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് അജു വർഗ്ഗീസ് നായകനായ ഒരു തുണ്ടുപടം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ബ്ലെസി അഭിനയ ലോകത്തേക്ക് എത്തിയത്.

ബാങ്ക് മാനേജറായിരുന്നു ബ്ലെസി കുര്യന്റെ അച്ഛൻ. ലഖ്നൗവിലാണ് ബ്ലെസി ജനിച്ചതും വളർന്നതും. 8 വയസ്സിന് ശേഷമാണ് സ്വദേശമായ കേരളത്തിലേക്ക് വന്നത്. പത്തനംതിട്ടയാണ് കുടുംബവീട്. തിരുവനന്തപുരം കോട്ടയം കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം. തേവര സേക്രട്ട് ഹാർട്ട് കോളേജിലായിരുന്നു ബ്ലസ്സിയുടെ ബിരുദപഠനം.

അവിടെ വെച്ചാണ് ബ്ലെസി നിരവധി ആർട്ടിസ്റ്റുകളുമായി പരിചയത്തിലായത്. നിരവധി അവതാരകമാരേയും പാട്ടുകാരേയുമൊക്കെ കൂട്ടുകാരായി കിട്ടി. അതോടെയാണ് ബ്ലെസിയും അവതാരകയായി മാറിയത്. 2019 ലാണ് സീ കേരളം ചാനലിൽ ചെമ്പരത്തി എന്ന സീരിയലിൽ ബ്ലെസി അഭിനയിച്ചുതുടങ്ങിയത്. നന്ദന എന്ന കഥാപാത്രമായിട്ടാണ് താരം ചെമ്പരത്തിയിൽ എത്തുന്നത്.

ഏഷ്യാനെറ്റിലെ ടോപ് സീരിയൽ ലിസ്റ്റിൽ ഒന്നാമതായ ഭാര്യയെന്ന സീരിയലിലൂടെ മിനി സ്‌ക്രീൻ രംഗത്തേക്ക് പ്രവേശനം നടത്തിയ ബ്ലെസ്സി 2017 18 കാലഘട്ടത്തിലാണ് മിനിസ്‌ക്രീനിൽ സജീവമാകുന്നത്. ഭാര്യയിലൂടെ ഉള്ള കടന്നുവരവ് പിന്നീട് മഴവിൽ മനോരമയിൽ ഭാഗ്യജാതകം എന്ന സീരിയലിലും കൂടി അവസരം കിട്ടിയപ്പോൾ പിന്നെ ബ്ലെസിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മലയാളത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു തുണ്ട് പടം എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ബ്ലെസി എന്ന നടി ആളുകൾക്ക് സുപരിചിതയായത്. മികച്ച അഭിപ്രായം നേടിയ ആദ്യ ഷോട്ട് ഫിലിം ബ്ലെസ്സി എന്ന എന്ന താരത്തിന് നൽകിയത് പുതിയ അവസരങ്ങളായിരുന്നു. ചില സിനിമകളിലും മുഖം കാണിച്ച ബ്ലെസ്സി ഇപ്പോൾ കഴിവുള്ള നടിയെന്ന് അഭിപ്രായത്തിന് ഉടമ കൂടിയാണ്.

Also Read
ദിലീപിന് വേണ്ടി കലാഭവൻ മണിയെ ഒഴിവാക്കാൻ പരമാവധി നോക്കി, പക്ഷേ മണിയുടെ ആ ഒറ്റ ഡയലോഗിൽ എന്റെ നെഞ്ച് പൊട്ടിപ്പോയി: വെളിപ്പെടുത്തലുമായി നാദിർഷ

Advertisement