മൃദുല വിജയിയുടേയും യുവ കൃഷ്ണയുടേയും കല്യാണത്തിന് കാരണക്കാരി നടി രേഖാ രതീഷ്; സംഭവം ഇങ്ങനെ

330

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ സീരിയൽ നടി മൃദുല വിജയ് വിവാഹിതയാകുന്നു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവ കൃഷ്ണയാണ് വരൻ.

മഴവിൽ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisements

നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് മൃദുല എത്തിയിരിക്കുന്നത്. നീല നിറമുള്ള കുർത്തയും മുണ്ടുമായിരുന്നു വരനായ യുവകൃഷ്ണയുടെ വേഷം.
അതേ സമയം തങ്ങളുടെ വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി തുറന്നു പറച്ചിൽ നടത്തുകയാണ് മൃദുലയും യുവ കൃഷ്ണയും.

ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ ഹരമായ യുവ കൃഷ്ണയും, വർഷങ്ങളായി സീരിയൽ രംഗത്തെ തന്നെ സജീവമായ മൃദുലയും ജീവിതത്തിൽ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും അതുപോലെ കുടുംബങ്ങൾക്കും വളരെയേറെ സന്തോഷമാണ്. കല്യാണം കഴിച്ച ഭാര്യയെ വീട്ടിൽ ഇരിക്കാൻ താല്പര്യം ഇല്ലാത്ത, പുതിയ തലമുറയിലെ ആളാണ് യുവ കൃഷ്ണ നല്ലൊരു ആർട്ടിസ്റ്റിനെ ജീവിത പങ്കാളിയാക്കാൻ കിട്ടിയതിൽ സന്തോഷം ആണെന്ന് താരം തുറന്നു പറഞ്ഞു.

അതേ സമയം യുവയുടെയും മൃദുലയുടെയും വിവാഹം ആലോചന കൊണ്ട് വന്നത് സീരിയൽ രംഗത്തെ പ്രശസ്തയായ നടി രേഖാ രതീഷ് ആണ്. യുവ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പെൺകുട്ടി എന്ന സീരിയലിൽ യുടെ അമ്മയായി അഭിനയിക്കുന്നത് നടി രേഖയാണ്.

അതുപോലെതന്നെ സി കേരളത്തിലെ സീരിയലിൽ മൃദുലയുടെ അമ്മയായി അഭിനയിക്കുന്നത് രേഖയാണ്. താരങ്ങൾക്ക് ഇരുവർക്കും വിവാഹാലോചന തകൃതിയായി നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ രേഖയാണ് ഇങ്ങനെയൊരു ആലോചനയെ പറ്റി പറഞ്ഞത്. ചേച്ചി പറഞ്ഞപ്പോൾ താൻ തിരിച്ചൊന്നും പറഞ്ഞില്ലെന്നും വേണമെങ്കിൽ ആലോചിക്കാമെന്നും മാത്രമാണ് പറഞ്ഞതെന്ന് യുവ പറയുന്നു.

ഇതൊരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാരുടെ സമ്മതത്തോടെ പൂർണ്ണമായും അറേഞ്ച് ആയി വന്ന ആലോചന ആണെന്ന് ഇരുവരും തുറന്നു പറയുന്നു. തിരുവനന്തപുരത്തെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. പരമ്പരയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയിൽ നടൻ അരുൺ രാഘവാണ് മൃദുല അവതരിപ്പിച്ച രോഹിണിയുടെ ഭർത്താവായി എത്തിയത്. സീരിയലിൽ ഇരുവരും തമ്മിലുളള കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു.

ചുരുങ്ങിയ നാളുകൾകൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്. ഭാര്യ സീരിയലിന് പിന്നാലെ സീ കേരളത്തിലെ പൂക്കാലം വരവായി എന്ന പരമ്പരയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൂക്കാലം വരവായിൽ അഭിമന്യു, സംയുക്ത എന്നീ കഥാപാത്രങ്ങളായിട്ടാണ് അരുണും മൃദുലയും എത്തുന്നത്. ഈ സീരിയലിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും എത്തുന്നത്.

Advertisement