അനാർക്കലിയിൽ പ്രഥ്വിരാജിന്റെ നായികയായ സുന്ദരിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

43870

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജിനെ നായകനാക്കി സച്ചി ഒരുക്കിയ ചിത്രമായിരുന്നു അനാർക്കലി. ലക്ഷദ്വീപിന്റെ മനോഹാരിതയിൽ ചിത്രീകരിച്ച ഈ സിനിമ മികച്ച വിജയമയായിരുന്നു. പൃഥ്വിരാജിന് ഒപ്പം ബിജു മേനോനും സുരേഷ് കൃഷ്ണയും മിയാ ജോർജും ഒക്കെ മികച്ച പ്രകടനമാണ് അനാർക്കലിയിൽ കാഴ്ചവെച്ചത്.

അതേ സമയം അനാർക്കലിയിലെ സുന്ദരിയായ നായികയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ വഴിയില്ല. പ്രിയാൽ ഗോർ എന്ന ബോളിവുഡ് സുന്ദരിയാണ് ഈ സിനിമയിൽ നാിയകയായത്. പ്രിഥ്വിരാജിന്റെ നായികയായി വളരെ മികച്ച അഭിനയമാണ് പ്രിയാൽ ഗോർ അനാർക്കലിയിൽ കാഴ്ചവെച്ചത്.

Advertisements

Also Read
സൂപ്പർ സിനിമകളിൽ തനിക്കൊപ്പം അഭിനയിച്ച മമ്മൂട്ടിയോ മോഹൻലാലോ അല്ല മലയാളത്തിലെ ഇഷ്ടനടൻ, അത് മറ്റൊരു സൂപ്പർ താരം ആണെന്ന് മാതു

ഹിന്ദി സീരിയലുകളിലൂടെയാണ് പ്രിയാൽ ഗോർ അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോഴും പ്രിയാൽ മിനിസ്‌ക്രീനിൽ സജീവമാണ്. മലയാളത്തിൽ അനാർക്കലിയിലും മറ്റു ഭാഷകളിലായി മൂന്നു സിനമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

എന്നാലും പ്രിയാലിനു ആരാധകർ ഏറെയാണ്. അനാർക്കലി പല മലയാളി പ്രേക്ഷകരുടെയും ഇഷ്ടചിത്രമാണ് അതിലെ പ്രിയാലിന്റെ അഭിനയം മലയാളികൾക്കിടയിൽ ഏറെ പ്രശംസ നേടിയതുമാണ്. എന്നാലും അതിനു ശേഷം മലയാള സിനിമയിൽ എന്തുകൊണ്ടോ അവസരങ്ങൾ ലഭിച്ചില്ല.

സോഷ്യൽ മീഡിയയിലും സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ ആണ് ഏറെ സജീവം. തന്റെ പുതിയ വിശേഷങ്ങളും മറ്റും നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

Also Read
എന്തുകൊണ്ടാണ് ഇപ്പോൾ കോമഡി ചിത്രങ്ങൾ തീരെ ചെയ്യാത്തത്: കൃത്യമായി മറുപടിയുമായി മോഹൻലാൽ

Advertisement