മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയിൽ താരമാണ് നടി മൃദുല വിജയ്. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാൾ കൂടിയാണ് മൃദുല. മാസങ്ങൾക്ക് മുൻപാണ് മൃദുലയുടെ സഹോദരി വിവാഹിതയായത്.
ഇപ്പോഴിതാ മൃദുല വിജയ് വിവാഹിതയാകാൻ പോകുന്നു എന്ന റിപ്പോർച്ചുകളാണ് പുറത്തുവരുന്നത്. മഴവിൽ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സീരിയൽ നടൻ യുവ കൃഷ്ണയാണ് വരൻ. ഇരുവരും ഒന്നിച്ച് നിൽക്കുന്ന പുത്തൻ ഫോട്ടോസും വൈറലാവുകയാണ്.
മഞ്ഞിൽ വിരിഞ്ഞ നായകന് കൃഷ്ണതുളസി സഖി മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണ വിവാഹിതനാവുന്നു. യുവയുടെ ജീവിതസഖിയാവുന്നത് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടി മൃദുല വിജയ് ആണ്.
ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്.
വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവ്വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണ്.
യുവയുടെയും മൃദുലയുടെയും ഒരു കോമൺ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ മുൻപ് സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണതുളസിയിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്.
2021ൽ നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഇനിയും ഉറപ്പിച്ചിട്ടില്ല. താരവിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാര്യ സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തിലൂടെയാണ് മൃദുല വിജയ് കുടുംബപ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
കൃഷ്ണതുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായ് തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചു. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മൃദുലയിപ്പോൾ.
ഏറ്റവുമധികം ഫാൻസ് അസോസിയേഷനുകളുള്ള നടിമാരിൽ ഒരാളാണ് മൃദുല. മൃദുലയുടെ സഹോദരിയും സീരിയൽ നടിയുമായ പാർവതി വിജയ് മാസങ്ങൾക്ക് മുൻപാണ് വിവാഹിതയായത്. കുടുംബവിളക്ക് എന്ന സീരിയലിൽ അഭിനയിച്ചിരുന്ന പാർവതി സീരിയൽ ക്യാമറമാൻ അരുണുമായി ഇഷ്ടത്തിലാവുകയായിരുന്നു.