എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാള സിനിമയിൽ സൂപ്പർതാരങ്ങളേക്കാൾ താരമൂല്യമുള്ള നടനായിരുന്നു റഹ്മാൻ. മലയാളത്തിൽ കൂടുതലും അനയിൽ കഥാപാത്രങ്ങളായിച്ചാ് തിളങ്ങിയതെങ്കിലും നായകൻ ആരായാലും റഹ്മാൻ ാെരു വേഷം ആ സിനിമയിൽ ഉറപ്പായിരുന്നു.
തമിഴിൽ നായകനായും വില്ലനായും റഹ്മാൻ തിളങ്ങിയിരുന്നു. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് റഹ്മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ.
സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. റഹ്മാനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകകർക്ക് പ്രീയപ്പെട്ടവരാണ്.
ഭാര്യ മെഹറുന്നീസ എന്ന മെഹറും, രണ്ടു പെൺമക്കളും അടങ്ങുന്നതാണ് റഹ്മാന്റെ കുടുംബം. എന്നാൽ മെഹറിനെ ജീവിത സഖിയാക്കിയ കഥ പ്രേക്ഷകർക്ക് സുപരിചിതമല്ല. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് റഹ്മാൻ മെഹറിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും.
സിനിമയിൽ നിന്നു തന്നെ ഒരു പ്രണയവും ബ്രേക്കപ്പുമെല്ലാം കഴിഞ്ഞ സമയത്താണ് കുടുംബം റഹ്മാന് വിവാഹം ആലോചിക്കുന്നത്. അന്ന് താരത്തിന് 26 വയസായിരുന്നു. പല ആലോചനകൾ വന്നെങ്കിലും എല്ലാത്തിനും താരം നോ പറഞ്ഞു.
ആ സമയത്ത് സുഹൃത്തിന്റെ ഫാമിലി ഫംങ്ഷന് പോയപ്പോൾ തട്ടമിട്ട മൂന്നു സുന്ദരിമാരെ റഹ്മാൻ കണ്ടു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായ മെഹറായിരുന്നു ആ തട്ടമിട്ട സുന്ദരിമാരിൽ ഒരാൾ. കെട്ടുന്നെങ്കിൽ ഇങ്ങനെ ഒരു പെൺകുട്ടിയെ കെട്ടണം എന്ന് അന്ന് റഹ്മാൻ പറഞ്ഞത് ദൈവം കേട്ട് എന്ന് തോന്നുന്നു.
കാരണം സുഹൃത്ത് മെഹറിന്റെ വിലാസം അന്വേഷിച്ച് എടുത്ത് വിവാഹം ആലോചിച്ച് ചെന്നപ്പോളാണ് അറിയുന്നത്, അവർ മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പാരമ്പരയിൽ പെട്ട സിൽക്ക് ബിസിനസ് കുടുംബമാണെന്ന്. മലയാള സിനിമകൾ കാണാറേയില്ലാത്ത അവർക്ക് ചില നിബന്ധനകൾ ഉണ്ടായിരുന്നുവെങ്കിലും വിവാഹത്തിന് സമ്മതിച്ചു.
എന്നാൽ, വിവാഹത്തിന് ശേഷം രണ്ടാമത്തെ കുഞ്ഞുണ്ടായ സമയത്ത് സിനിമയില്ലാതെ നിൽക്കുകയാണ് റഹ്മാൻ. പലരുടെയും ചോദ്യങ്ങൾക്ക് മറുപടി പോലുമില്ലാതെ നിൽക്കുന്ന സമയത്ത് വീട്ടിൽ തന്നെ ഒതുങ്ങിയതായി താരം പറയുന്നു. എന്നാൽ ആ സമയത്ത് മെഹറാണ് താരത്തിന് തുണയായായത്. അവസരം ദൈവം തരുന്നതാണ്. സമയമാകുമ്പോൾ വരും. അതായിരുന്നു മെഹറിന്റെ പിന്തുണ.
പിന്നീടൊരിക്കലൂം സിനിമയില്ലെതെ വിഷമിച്ചിട്ടില്ലെന്നും നടൻ പറയുന്നു. ‘എന്റെ ആദ്യ പ്രണയിനി ആരാണെന്നു ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളു. അത് എന്റെ ഭാര്യ മെഹറുന്നീസ. അവളെ കണ്ടതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്’. റഹ്മാന്റെ വാക്കുകൾ.
ഇന്നും കുടുംബമില്ലാതെ യാത്ര ചെയ്യുമ്പോൾ ഭയങ്കര ഒറ്റപ്പെടലാണെന്നും അവരാണ് ശക്തിയെന്നും നടൻ പറയുന്നു. സിനിമയിലുണ്ടായിരുന്ന സമയത്ത് ധാരാളം ഗോസിപ്പുകൾ കേട്ടിരുന്ന താരം, അത്തരം കാര്യങ്ങൾ ഗുണം ചെയ്തു എന്നും, സഹതാരങ്ങളെ മനസിലാക്കാൻ സഹായിച്ചു എന്നും പറയുന്നു.
ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിൽ സജീവമാകുകയായാണ് റഹ്മാൻ. ഇതുവരെ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളിൽ ഒക്കെ വന്നുപോയ റഹ്മാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറു ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.
സുബ്ബുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്റെ ഭാഗങ്ങൾക്കായി താരം ഡബ്ബിംഗും പൂർത്തിയാക്കിയിട്ടുണ്ട്. റഹ്മാന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ ഒരു ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നായകനായി തന്നെയാണ് അദ്ദേഹം രണ്ടാം വരവിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ, ജയം രവിയുടെ ജന ഗണ മന, വിശാലിന്റെ തുപ്പരിവാളൻ 2, ഓപ്പറേഷൻ അരപൈമ, നാടക മേടൈ, സർവ്വാധികാരി എന്നീ ചിത്രങ്ങളിലും റഹ്മാൻ വേഷമിടുന്നുണ്ട്.