കല്യാണം കഴിക്കണ്ട, എന്നും മകളായി കൂടെ കാണും എന്ന് വാക്ക് തന്നിരിക്കുകയാണ്: സാന്ത്വനത്തിലെ സേതുവിന്റെ വീഡിയോ വൈറൽ

7361

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ്. വളരെ ചെറിയ സമയം കൊണ്ടാണ് സാന്ത്വനം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. മൂന്ന് അനിയൻമാരുടേയും ഏട്ടത്തിയുടേയും കഥ പറയുന്ന പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി ചിപ്പിയാണ്.

മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ചിപ്പി തന്നെയാണ് പരമ്പര നിർമ്മിക്കുന്നതും.
സമാധനത്തോടെ കഴിയുന്ന സാന്ത്വനം കടുംബത്തിലേയ്ക്ക് പുതിയ രണ്ട് അംഗങ്ങൾ എത്തുന്നതോടെയാണ് പരമ്പരയുടെ കഥ മാറുകയാണ്.

Advertisements

കുടംബത്തിലെ സമാധാനവും സന്തോഷവും നിലനിർത്താൻ വേണ്ടിയുള്ള ശ്രീദേവി എന്ന വീട്ടമ്മയുടെ ശ്രമങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നോട്ട് പോകുന്നത്. സാധാരണ കണ്ടു വരുന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം. രസകരമായ ഫൈറ്റും പ്രണയവുമൊക്കെ ചാലിച്ചാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകരുടെ പ്രിയ പരമ്പരയായ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം ആരംഭിച്ചത്.
സീരിയലിൽ അൽപം കണ്ണീരും അടിയും ഉണ്ടെങ്കിലും സെറ്റ് വളരെ ഹാപ്പിയാണ്. ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോയും ചിത്രങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സാന്ത്വനം കുടുംബത്തിലെ ഒരു മനോഹരമായ ഓഫ് സ്‌ക്രീൻ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് നടൻ ബിജേഷാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സേതു എന്ന കഥാപാത്രത്തെയാണ് നടൻ പരമ്പരയിൽ അവതരിപ്പിക്കുന്നത്. ചിപ്പിയുടെ കഥാപാത്രമായ ശ്രീദേവിയുടെ സഹോദരനാണ് സേതു.

ബിജേഷും പരമ്പരയിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിവ്യയുടെ മകളുമാണ് വീഡിയോയിൽ. ബിജേഷ് പങ്കുവെച്ച വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. എന്നോട് കല്യാണം കഴിക്കണ്ട, എന്നും മകളായി കൂടെ കാണും എന്ന് വാക്ക് തന്നിരിക്കുകയാണ്.

ചില നിഷ്‌കളങ്ക സ്‌നേഹങ്ങൾ ഒരായിരം പൂക്കളുടെ സൗന്ദര്യങ്ങളും, സുഗന്ധങ്ങളും നൽകുന്നതാകും എന്നും മനോഹരമായ ഗാനത്തിനൊപ്പമുള്ള വീഡിയോ പങ്ക് വച്ചുകൊണ്ട് ബിജേഷ് കുറിച്ചു.

പരമ്പരയിൽ സാവിത്രി എന്ന കഥാപാത്രത്തെയാണ് ദിവ്യ അവതരിപ്പിക്കുന്നത്. ചിപ്പിക്കൊപ്പം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നത്. രാജീവ് പരമേശ്വരൻ. ലക്ഷ്മി, ഗിരീഷ് നമ്പ്യാർ, സജിൻ, അംബിക, അപ്‌സര തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നേറുകയാണ്.

Advertisement