മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് യമുന. നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുള്ള താരം ബിഗ് സ്‌ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ച.
വിവാഹം സത്യമാണെന്നു അറിയിച്ചു സോഷ്യൽ മീഡിയയിൽ യമുന കുറിപ്പ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി ഒരു വീഡിയോ അഭിമുഖത്തിലൂടെ യമുനയും ദേവനും മനസ്സ് തുറക്കുന്നത്.
ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ് എന്ന്. യമുനയോട് ആദ്യം സംസാരിക്കുമ്പോൾ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പടുകൾ തുറന്നു പറഞ്ഞിരുന്നു.
ആ സമയം ആണ് തന്റെ അതെ അഭിപ്രായം യമുനയും പങ്ക് വച്ചത്. അപ്പോൾ ഒരേ കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ആലോചിക്കുകയിരുന്നു. ഒരു മകൾ ആണ് ഉള്ളത്, അവൾ യൂ എസിൽ പഠിക്കുകയാണ്. യമുനയ്ക്കും അങ്ങോട്ട് വേണമെങ്കിലും വരാം, എന്ത് തീരുമാനിക്കാനുള്ള അവകാശം യമുനക്ക് ആണ് ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദേവൻ പറഞ്ഞു.
മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച്, അവർ കംഫർട്ട് ആയി ഒക്കെ, അമ്മാ.. എന്ന് പറഞ്ഞതിന് ശേഷമാണ് തീരുമാനം എടുത്തതെന്നു യമുന പറഞ്ഞിരുന്നു. നടിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം.
രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്. വിവാഹത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് ഭർത്താവ് ദേവൻ.
ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ് എന്ന്. യമുനയോട് ആദ്യം സംസാരിക്കുമ്പോൾ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പടുകൾ തുറന്നു പറഞ്ഞിരുന്നു.
ആ സമയം ആണ് തന്റെ അതെ അഭിപ്രായം യമുനയും പങ്ക് വച്ചത്. അപ്പോൾ ഒരേ കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ആലോചിക്കുകയിരുന്നു. ഒരു മകൾ ആണ് ഉള്ളത്, അവൾ യൂ എസിൽ പഠിക്കുകയാണ്. യമുനക്കും അങ്ങോട്ട് വേണമെങ്കിലും വരാം, എന്ത് തീരുമാനിക്കാനുള്ള അവകാശം യമുനയ്ക്കാണെന്നും ദേവൻ പറഞ്ഞു
വിവാഹത്തെക്കുറിച്ച് യമുന പറഞ്ഞതിങ്ങനെ, പ്രണയവിവാഹമല്ല, പൂർണ്ണമായും ആലോചിച്ചുറപ്പിച്ച വിവാഹമാണ്. അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കൾക്ക് പറയാനുണ്ടായിരുന്നത്. ആറുമാസം മുൻപാണ് ആലോചന വന്നത്. ആറു മാസം മുൻപേ ഈ ആലോചനയെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും ഉടൻ മറ്റൊരു വിവാഹത്തിന് ഞാൻ താൽപര്യം കാണിച്ചിരുന്നില്ല.
ലോക്ഡൗൺ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ സുഹൃത്തുക്കൾ വീണ്ടും നിർബന്ധിച്ചു.രണ്ട് പെൺമക്കളാണ് വളർന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കർശനമായി പറഞ്ഞു. ഒറ്റയ്ക്ക് രണ്ട് പെൺകുട്ടികളെ വളർത്തിയെടുക്കുമ്പോൾ പലരേയും പല ആവശ്യങ്ങൾക്കും ആശ്രയിക്കേണ്ടി വരും.
എല്ലാക്കാലവും അതു പറ്റില്ല. അങ്ങനെയാണ് ഒരു കൂട്ട് വേണം എന്നു തോന്നിത്തുടങ്ങിയത്’. യമുന പറയുന്നു. മൂത്ത മോൾ ഇപ്പോൾ പത്താം ക്ലാസിലാണ്. അവൾ വളരെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളാണ്. ധാരാളം വായിക്കും. എഴുതും. ഞങ്ങളുടെ ജീവിതത്തിൽ എന്തു തീരുമാനത്തിനും അവളുടെ അഭിപ്രായം കൂടി ഞാൻ ഗൗരവമായി പരിഗണിക്കാറുണ്ട്.
എന്നെ പല കാര്യങ്ങളിലും ഉപദേശിക്കുന്നതും അവളാണ്. ഈ വിവാഹക്കാര്യം വന്നപ്പോൾ, അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കൾ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസൽസും വന്നപ്പോഴും അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം എന്നവർ പറഞ്ഞിട്ടുണ്ട്. ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോൾ അവർക്കും വലിയ സന്തോഷമായി.