മലയാള സിനിമയിലെ വനിതാ നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്രാ തോമസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരപ്പിക്കുകയും നിരവധി സൂപ്പർ ഹിറ്റ് സിനിമളിൽ നിർമ്മാണ പങ്കാളി ആവുകയും ചെയ്തിട്ടുള്ള സാന്ദ്രയെ മലയാളി പ്രേക്ഷകർക്കും ഏറെ ഇഷ്ടമാണ്.
തുടക്ക സമയത്ത് നടനും നിർമ്മാതവുമായി വിജയ് ബാബുമായി ചേർന്നായിരുന്നു സാന്ദ്രയുടെ നിർമ്മാണ കമ്പനി. എന്നാൽ ഇടയ്ക്ക് വെച്ച് ഇവർ തമ്മിലുള്ള ചില പ്രശ്‌നങ്ങളുടെ പേരിൽ സാന്ദ്ര ആ കൂട്ടുകെട്ട് വേർപെടുത്തിയിരുന്നു.
ഇപ്പോഴിതാ താൻ ഒരു വനിത നിർമ്മാതാവായത് കൊണ്ട് പുരുഷാധിപത്യം നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയിൽ ഒരുപാടു ബുദ്ധിമുട്ടുകൾ നേരിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സാന്ദ്ര. സിനിമ മേഖലയിൽ ചില രീതികളുമായി തനിക്ക് ഒത്തുപോകാൻ കഴിഞ്ഞിട്ടില്ലെന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നു.
ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം തുറന്നു സംസാരിച്ചത്. സാന്ദ്ര തോമസ്സിന്റെ വാക്കുകൾ ഇങ്ങനെ:
ഒരു ഘട്ടത്തിലും സിനിമയോട് വലിയ ഭ്രമമൊന്നും തോന്നിയിട്ടില്ല. ചെറുപ്രായത്തിൽ തന്നെ അവിചാരിതമായി സിനിമയിലേക്ക് എത്തിപ്പെട്ട ആളാണ്. നല്ല കുറച്ചു സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ചിലതിൽ അഭിനയിക്കുകയും ചെയ്തു.
പക്ഷേ അപ്പോഴും സിനിമ മേഖലയിലെ ചില രീതികളുമായി ഒത്തുപോകാൻ എനിക്കായില്ല. സിനിമ പൂർണ്ണമായും ഒരു പുരുഷാധിപത്യ മേഖല തന്നെയാണ്. അതുകൊണ്ട് ആദ്യ സിനിമ മുതൽ വനിത നിർമാതാവെന്ന നിലയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. മാനസികമായി തകർക്കാനുള്ള ശ്രമമാണ് നടത്തുക. അത് ഇപ്പോഴും തുടരുന്നുണ്ട്.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന പേരിൽ പുതിയൊരു നിർമാണ കമ്ബനി ആരംഭിക്കാനുള്ള ശ്രമത്തിലാണിപ്പോൾ രണ്ടു സിനിമകളാണ് നിലവിൽ മുന്നിലുള്ളത്. അതിൽ ആദ്യ സിനിമയുടെ പേര് ശേഷം മൈക്കിൾ ഫാത്തിമ എന്നാണ്.
കല്യാണി പ്രിയദർശനും ദേവ് മോഹനും പ്രധാന കഥാപാത്രമാകുന്ന ചിത്രം ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും സാന്ദ്രാ തോമതോമസ്സ് വ്യക്തമാക്കുന്നു.