ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരമാണ് നടി ആനി. പിന്നീട് മികച്ച ഒരു പിടി കഥാപാത്രങ്ങലെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി ആനി മാറി.
അതേ സമയം സിനിമയിൽ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം അഭിനയ രംഗത്തോട് ആനി വിടപറയുകയായിരുന്നു. അതേ സമയം പിന്നീട് ടിവി ഷോകളിൽ സജീവമായ നടി ഇപ്പോൾ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന ആനീസ് കിച്ചൺ എന്ന പരിപാടി സൂപ്പർഹിറ്റായി മുന്നേറുകയാണ്.
ഷാജി കൈലാസും ആനിയും തമ്മിൽ 1996 ജൂൺ ഒന്നിനായിരുന്നു വിവാഹിതരാവുന്നത്. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്. അരുണാചലം സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി.
രണ്ട് മതത്തിൽ നിന്നുള്ളവരായതിനാൽ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് ബോംബെയിൽ പോകുന്നു എന്ന് പറഞ്ഞായിരുന്നു വിവാഹദിവസം ഷാജി വീട്ടിൽ നിന്നും ഇറങ്ങുന്നത്.
ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ആനി.
ആനിയുടെ വാക്കുകൾ ഇങ്ങനെ:
ആരാണ് ആദ്യം പ്രണയം പറഞ്ഞതെന്ന് ചോദിച്ചാൽ ഇപ്പോൾ ഞാൻ പറഞ്ഞുയെന്നേ പറയാനാവൂ. അദ്ദേഹം സമ്മതിക്കില്ലല്ലോ, ആക്ച്വലി ഞങ്ങൾ രണ്ടാളും പരസ്പരം പറഞ്ഞിരുന്നില്ല. രഞ്ജിയേട്ടൻ (രൺജി പണിക്കർ) ആയിരുന്നു മീഡിയേറ്റർ.
ഏട്ടനിങ്ങനെ ഒരാഗ്രഹമുണ്ടെന്ന് പറഞ്ഞ് എന്റടുത്ത് വന്നത് അദ്ദേഹമായിരുന്നു. അതിൽ എന്റെ മറുപടി ചോദിച്ചു. അത് അവിടെ തീർന്നുവെന്നും ആനി പറയുന്നു. ഇനിയുള്ള ജീവിതം ഒരുമിച്ചാവാമെന്ന് ഞങ്ങൾ ഫിക്സ് ചെയ്തിരുന്നു. പിന്നെ അതിൽ മാറ്റമൊന്നുമില്ലല്ലോ, അടുത്തത് കല്യാണം അങ്ങനെയായിരുന്നു.
പ്രണയം പറഞ്ഞ് ഒരുവർഷം കഴിഞ്ഞായിരുന്നു വിവാഹം. അതിനിടയിൽ കറങ്ങി നടക്കുകയൊന്നും ചെയ്തിരുന്നില്ല.രണ്ടാളും രണ്ടാളുടേയും ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് സിനിമയ്ക്കായും ഒരുമിച്ചിരുന്നില്ലെന്നും ആനി വെളിപ്പെടുത്തുന്നു.
Also Read
അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ