മലയാളം സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന, ഒന്നിലേറെ വിവാഹം കഴിച്ച നടിമാർ ഇവരാണ്

2110

എന്നും കുടുംബപ്രേക്ഷകരുടെ വീട്ടിലെ അംഗങ്ങളാണ് മലയാളം സീരിയൽ താരങ്ങൾ. മലയാളികളുടെ പൂമുഖത്ത് എല്ലാ ദിവസവും വൈകുന്നേരം ആറുമണി മുതൽ സ്ഥിരം വിരുന്നുകാരായതിനാൽ അവർ എല്ലാവരും എപ്പോഴും കൂടെയുള്ള ഒരു അനുഭൂതിയാണ് എല്ലാവർക്കും.

എന്നാൽ ഇവരുടെ ജീവിതങ്ങൾ എത്ര സന്തോഷകരമാണ് എന്ന് ഒരിക്കലും ആരും ചിന്തിക്കാറില്ല. ആരാധകർ വിചാരിക്കുന്നതിനേക്കാളും ഉപരിയാണ് ഇവരുടെ പലരുടേയും ജീവിതങ്ങൾ. അതിൽ ചിലരുടെ ജീവിതസാഹചര്യങ്ങളും ഇപ്പോഴത്തെ അവസ്ഥയും ഇങ്ങനെയാണ്.

Advertisements

Also Read
ബാഡ്മിന്റൺ കളി കഴിഞ്ഞ് ക്ഷീണിച്ച് സ്റ്റാർ മാജിക് താരം നടി വൈഗ റോസ്, കിടിലൻ ചോദ്യങ്ങളുമായി ആരാധകർ, ചിത്രങ്ങൾ വൈറൽ

പരസ്പരം എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് രേഖാ രതീഷ്. സീരിയൽ രംഗത്ത് താരം മുന്നോട്ടുപോയെങ്കിലും സ്വകാര്യജീവിതത്തിൽ രേഖ എന്ന നടി ഒരു തകർച്ചയായിരുന്നു. ഒന്നിൽ കൂടുതൽ വിവാഹങ്ങൾ ചെയ്ത രേഖ എന്നും ഗോസ്സിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ചാവിഷയമായിരുന്നു.

മലയാളം സിനിമാ രംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദ ലേഖകരായ രതീഷിന്റെയും രാധാമണിയുടെയും മകളാണ് രേഖ. ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കു മുന്നിലെത്തിയ രേഖ പിന്നീട് സീരിയൽ രംഗത്ത് ചുവടുറപ്പിച്ചു.

മഴിവിൽ മനോരമയിലെ ഹാസ്യ പരമ്പരയായ മറിമായത്തിലെ മണ്ഡോദരി അവതരിപ്പിച്ച് കൈയ്യടി നേടിയ താരമാണ് സ്‌നേഹ. കഥകളിയും അഭ്യസിച്ചിട്ടുള്ള സ്‌നേഹ നാടകങ്ങളിലൂടെയാണ് സീരിയൽ മേഖലകളിൽ എത്തിയത്. ആദ്യ വിവാഹം വേർപിരിഞ്ഞ താരം മാറിമയത്തിലെ താനെ ലോലിതൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകുമാറിനെ വീണ്ടും വിവാഹം ചെയ്യുകയായിരുന്നു.

നി ലക്ഷിമിയുടെ മകളും ബട്ടർഫ്‌ളൈസ്, നരസിംഹം തുടങ്ങിയ ലാലേട്ടൻ സിനിമയിലെ നായികയുമാണ് നടി ഐശ്വര്യ. തൻവീർ എന്ന യുവാവുമായി ഐശ്വര്യ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞതോടെ വിവാഹബന്ധം വേർപിരിഞ്ഞു. അദ്യ ബന്ധം വേർപിരിഞ്ഞ ശേഷം ഐശ്വര്യ പിന്നീടും വിവാഹങ്ങൾ കഴിച്ചെന്നു പറയുന്നുണ്ടെങ്കിലും അത് ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

മികച്ച സീരിയൽ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ നടിയായിരുന്നു അമ്പിളി ദേവി. തിരുവനന്തപുരം സ്വദേശിയും സിനിമ സീരിയൽ ക്യാമറാമാനും ആയിരുന്നു നോവലുമായി വിവാഹം നടന്നെങ്കിലും അടുത്തകാലത്ത് അവർ വിവാഹമോചിതരായി മാനസിക പീഡനങ്ങൾ കാരണമാണ് വിവാഹമോചനം നേടിയത് എന്നാണ് പറയുന്നത്.

അതിനു ശേഷം മുൻ കാല സൂപ്പർ സ്റ്റാറായ ജയന്റെ സഹോദര പുത്രനായ ആദിത്യനെ വിവാഹം കഴിച്ചു. ഇപ്പോൾ ആദ്യത്യനുമായുള്ള അമ്പിളിയുടെ വിവാഹ ജീവിതത്തിലും പ്രശ്‌നങ്ങൾ ഉണ്ടായിരിക്കുകയാണ്.

Also Read
അവൾ ക്രിസ്ത്യനും ഞാൻ ഹിന്ദുവും ആയിരുന്നു, അന്നക്കുട്ടിയുടെ വീട്ടുകാർ സമ്മതിച്ചില്ല, വിവാഹം അങ്ങ് രജിസ്റ്റർ ചെയ്തു, സ്‌നേഹം എന്നും ഗീതയോട് മാത്രമായിരുന്നു: ഭാര്യയെകുറിച്ച് മാള അരവിന്ദൻ പറഞ്ഞത്

Advertisement