മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടേയും മകളാണ് മീനാക്ഷി. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും.
ഇവരോടുള്ള അതേ ഇഷ്ടം തന്നെയാണ് മീനാക്ഷിയോടും മലയാളികൾക്ക് ഉള്ളത്.
സിനിമയിൽ ഒന്നും ആഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ മീനാക്ഷിയുടെ പേരിൽ പലതരത്തിലുള്ള ഫാൻസ് അക്കൗണ്ടുകളുണ്ട്. അടുത്തിടെയാണ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്.
തന്റെ മനോഹരമായ ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് താരം. പ്രിയ കൂട്ടുകാരിയും നടനും സംവിധായകനുമായ നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിനിടെ പകർത്തിയ ചിത്രമാണിത്.
മീനാക്ഷി അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. തന്റെ ചില പുതിയ ചിത്രങ്ങൾ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും ആരാധകർ ഏറ്റെടുത്തിരുന്നു. അതേ സമയം ഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ദിലീപും മഞ്ജു വാര്യരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.
പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല. 2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു.
ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നിരുന്നു.