ബീനയ്ക്ക് പനി പിടിച്ചു അടുത്ത ദിവസം പനി എനിക്കും പിടിച്ചു, അപ്പോഴാണ് ആദ്യമായി ബീനയോട് സ്നേഹം തോന്നിയത്: വെളിപ്പെടുത്തലുമായി മനോജ് കുമാർ

2092

കഴിഞ്ഞ മുപ്പത് വർഷമായി മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന ആന്റണി അബിനയിച്ചു.

ഓമനത്തിങ്കൾ പക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. ബീനയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്.

Advertisements

2003 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഇരുവരും സീരിയലുകളിൽ സജീവമാണ്. ഒരു മകനാണ് ഉള്ളത്. ആരോമൽ ഇപ്പോൾ ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത്. ബീനയെ ആദ്യമായി കണ്ടതിനെ പറ്റിയും പ്രണയത്തെ കുറിച്ചുമൊക്കെ വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് മനോജ് ഇപ്പോൾ.

ഒരു പ്രോഗ്രാമിൽ വച്ചാണ് ആദ്യമായി ബീനയെ കാണുന്നത്. സ്റ്റേജിൽ ഞാനൊരു പാട്ട് പാടിയിരുന്നു. അത് കേട്ട് ബീന അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെയാണ് പരിചയത്തിന്റെ തുടക്കം. ആ പരിചയത്തിന്റെ പേരിൽ പിന്നീട് ഒരു പരിപാടിയ്ക്ക് ബീനയെ ക്ഷണിക്കാൻ സംഘാടകർ എന്നെ സമീപിച്ചു.

ബീന സമ്മതിക്കുകയും ചെയ്തു. നോട്ടീസും അടിച്ചു, പക്ഷേ പരിപാടി ദിവസം വിളിച്ചപ്പോൾ ബീന പനി പിടിച്ച് കിടക്കുന്നു. സംഘാടകരുടെ സമ്മർദ്ദത്തിൽ ബീനയോട് വരാൻ പറ്റുമോന്ന് ചോദിച്ചു. വയ്യെങ്കിലും ബീന ആ പരിപാടിയിൽ സഹകരിച്ചു. ഞാനാണ് തിരികെ കൊണ്ട് പോയി വിട്ടത്. പിറ്റേ ദിവസം മുതൽ എനിക്കും കടുത്ത പനി തുടങ്ങി.

അപ്പോഴാണ് ആദ്യമായി ബീനയോട് എനിക്ക് സ്നേഹം തോന്നിയത്. അതിന് ശേഷം കുറേ വർഷങ്ങൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി.പക്ഷേ ഞങ്ങൾ രണ്ട് പേരും രണ്ട് മതത്തിൽപെട്ടവർ. വീട്ടുകാരെ വെറുപ്പിച്ചൊരു സാഹസത്തിന് ഞങ്ങൾ തയ്യാറായില്ല.

വീട്ടുകാർ അനുവദിക്കുമെങ്കിൽ മാത്രം വിവാഹം എന്ന ധാരണയിൽ ഞങ്ങൾ ഇരുവീടുകളിലും കാര്യം അറിയിച്ചു. ഭാഗ്യത്തിന് വീട്ടുകാർ സമ്മതിച്ചു അങ്ങനെയാണ് ഞങ്ങൾ ഒന്നായതെന്നും മനോജ് വ്യക്തമാക്കുന്നു.

Advertisement