മോഹൻലാലിന്റെ ഇപ്പോഴത്തെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അൻസിബ ഹസൻ

1417

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് അൻസിബ. സൂപ്പർ സംവിധായകൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് അൻസിബ ഹസൻ മലയാള സിനിമയിൽ ശ്രദ്ധേയയായത്.

പിന്നീട് നിരവധി വേഷങ്ങളിൽ അൻസിബ എത്തിയെങ്കിലും ദൃശ്യം പോലെ ശ്രദ്ധേയമായ വേഷം കിട്ടിയിരുന്നില്ല. ഇപ്പോൾ ദൃശ്യം 2വിലൂടെ വീണ്ടും അൻസിബ എത്തി. ഗംഭീര മേക്ക് ഓവറിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. ഇപ്പോഴിതാ ദൃശ്യം 2ന്റെ ചിത്രീകരണ സമയത്ത് മോഹൻലാലിന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം നടി അൻസിബ വെളിപ്പെടുത്തിയത്. വീണ്ടും വൈറലാവുകയാണ്‌.

Advertisements

Also Read
ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, എന്നാൽ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അൻസിബ മോഹൻലാലിന്റെ ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്. അൻസിബയുടെ വാക്കകൾ ഇങ്ങനെ:

ദൃശ്യം 2ന്റെ ചിത്രീകരണ സമയത്ത് മോഹൻലാൽ ഡയറ്റിങ്ങിലായിരുന്നു. അദ്ദേഹം പാൽക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേർക്കാതെ. ലൊക്കേഷൻ ഭക്ഷണം കഴിച്ച് മടുത്തപ്പോൾ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു.

അപ്പോൾ ലാലേട്ടൻ കിട്ടാവുന്നതിൽ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നത്. പക്ഷേ അദ്ദേഹം പാൽക്കഞ്ഞി മാത്രമായിരുന്നു കഴിച്ചതെന്നും അൻസിബ പറയുന്നു. അതേ സമയം ദൃശ്യം 2 ഒടിടി റിലീസ് ആയിട്ടായിരുന്നു പുറത്തിറങ്ങിയത്. ഗംഭീര അഭിപ്രായം ആയിരുന്നു ഈ ചിത്രം നേടിയത്.

Also Read
മമ്മൂക്കയ്ക്ക് വേണ്ടി ഒരോ സമ്മാനം വാങ്ങി നൽകുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനമാണ്, തനിക്കത് സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ്: സങ്കടത്തോടെ പൃഥ്വിരാജ്

ദൃശ്യം 2 ന്റെ തകർപ്പൻ വിജയത്തിന് ശേഷം മോഹൻലാൽ വീണ്ടും ജീത്തു ജോസഫിന് ഒപ്പം ഒന്നിക്കുന്ന ചിത്രമാണ് ദി ട്വൽത് മാൻ. ചിത്രീകരണം പൂർത്തിയായ ഈ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പിലാണ് ഇപ്പോൾ ആരാധകർ.

Advertisement